Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
എന്തുപറയാൻ..?? അതിനൊക്കൊരു യോഗമ്മേണം..!!"""_ ഒന്നുമറിയാത്തപോലെ തലയൊക്കെ ചെരിച്ചിരുന്നുകൊണ്ട് സ്വയംപറയുന്നതിനിടയിൽ നാറിയെന്നെ പാളിനോക്കുന്നുമുണ്ട്...
""...മ്മ്മ്.! ഓരോരുത്തരുടെ ഡയലോഗൊക്കെ കേട്ടപ്പോൾ ഞാനുമെന്തൊക്കെയോ പ്രതീക്ഷിച്ചു... എവിടെ..?? അതൊക്കെവിശ്വസിച്ച് കെട്ടിയൊരുങ്ങിവന്ന എന്നെപ്പറഞ്ഞാമതീലോ..??"""_ ഇപ്രാവശ്യം പറഞ്ഞശേഷം പാളിനോക്കിയപ്പോൾ അവളുകണ്ടത് അവളെത്തന്നെ തുറിച്ചുനോക്കിയിരുന്ന എന്നെയാണ്...
ഇങ്ങോട്ടുതിരിഞ്ഞതിന്റെ ഇരട്ടിസ്പീഡിൽ മുഖംമറുവശത്തേയ്ക്ക് ചെരിച്ചുകൊണ്ടവൾ തികട്ടിവന്നചിരിയെ കടിച്ചമർത്തി...
""...അതേ... വീടെത്താറായി...
അന്നുപറഞ്ഞപോലെ
ചെയ്യോ..?? എനിയ്ക്കു കാമുകന്മാരൊന്നുമില്ലാത്തോണ്ട് അതേക്കുറിച്ചൊന്നുമറിയത്തില്ല... എന്നാലും കൊഴപ്പോല്ല, ഞാന്തന്നെ അബോട്ടെയ്തു കളഞ്ഞോളാം... ഇവിടാണെങ്കി ആരുമില്ല... ദേ... ആ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തേയ്ക്കുകേറ്റ് ചെക്കാ... എനിയ്ക്കാകെ കൊതിയാകുന്നൂന്ന്... പ്ലീസ്.. പ്ലീസ്.. പ്ലീസ്.. പ്ലീസ്..!!"""_ അവള് കളിപ്പാട്ടത്തിനായി കൊഞ്ചുന്ന കുഞ്ഞുങ്ങളെപ്പോലെ എന്റെകയ്യിൽപിടിച്ചു കൊഞ്ചിയതും ഞാനെങ്ങനെയൊക്കെയോ എന്റെയുള്ളിലെ രോഷത്തെപിടിച്ചടക്കി...
പിന്നെയും വീടെത്തുന്നതുവരെ എന്തൊക്കെയോ അവളിരുന്നുപിറുപിറുത്തു, എനിയ്ക്കാകെ പ്രാന്തുപിടിയ്ക്കുന്ന അവസ്ഥയും...
അവൾടെവീടിന്റെ ഗെയ്റ്റിനുമുന്നിൽ വണ്ടിനിർത്തിയപ്പോഴാണ് ഞാൻ സമാധാനമെന്തെന്നറിയുന്നത്...
ഒന്നറിയാതെ ദീർഘനിശ്വാസംവിട്ടയെന്നെ റ്റാറ്റയൊക്കെ കാണിച്ചിട്ടവൾ പുറത്തിറങ്ങിയപ്പോൾ, നിനക്കുള്ള വടേംചായേം ഞാൻതരാടീന്നും പിറുപിറുത്തുകൊണ്ട് വണ്ടിയെടുക്കുമ്പോഴാണ് ഗേറ്റിനടുത്തേയ്ക്കു നടന്നയവൾ എന്തോ ഓർത്തിട്ടെന്നമാതിരി ഓടി വീണ്ടുമെന്റെയടുത്തേയ്ക്കു
വന്നത്...
""...എന്റെ ലെയ്സ്..!!"""_ ഗ്ലാസ്സിനുമുകളിലൂടെ കൈയകത്തിട്ടുചൂണ്ടിയതും സീറ്റിലെടുത്തു വാ പിളർത്തിനിർത്തിയിരുന്ന ലെയ്സ്പാക്കറ്റെടുത്ത് ഞാനവൾക്കുനേരേ അനിഷ്ടത്തോടെനീട്ടി...
അതുമേടിച്ചശേഷം അവൾ വീണ്ടുമെന്റെയടുത്തേയ്ക്ക് ചേർന്നുകുനിഞ്ഞു...
""...അതേ നാളെ കോളേജിവരൂലേ..?? വരണോട്ടോ... ഞാന്നോക്കിയിരിയ്ക്കും..!!"""_ അവൾ കണ്ണിലേയ്ക്കുനോക്കി പറഞ്ഞിട്ടെന്റെ കവിളിലൊരുമ്മകൂടി വെച്ചശേഷം ഓടിപ്പോയി ഗേറ്റിനുമുന്നിൽനിന്നു....
പെട്ടന്നുകിട്ടിയ ചുംബനത്തിന് തെറിപറയണോ കോരിത്തരിയ്ക്കണോന്നറിയാതെ പകച്ചുനോക്കുമ്പോൾ നിന്നനിൽപ്പിലൊരു ഫ്ലയിങ്ങ് കിസ്സ്‌കൂടി...
എന്റെ ഞെട്ടലുകണ്ട ത്രില്ലിലവൾ തിരിഞ്ഞുനിന്ന് ഗേറ്റ്തുറക്കുന്ന സമയകൊണ്ട് ഞാനവിടെനിന്നും വണ്ടിയുമെടുത്ത് പറന്നുകഴിഞ്ഞിരുന്നു, എന്തൊക്കെയോ ചെയ്യണമെന്ന് തീർച്ചപ്പെടുത്തിയ മനസ്സുമായി...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments