0%

Chapter Title : എന്റെ ഇച്ഛായൻ [Amrita]

Author : Kambikathakal Read All Parts 1K

ജോലി ഇല്ല, ഞങ്ങൾ രണ്ടുപേരും രാവിലെ hospital ൽ പോയി. എന്റെ കലങ്ങിയ മുഖം കണ്ടപ്പോൾ ചേട്ടൻ കാര്യം തിരക്കി, ഞാൻ hall ticket വന്ന കാര്യം പറഞ്ഞു. 'അവളോട് പോകേണ്ടന്ന് ഞാൻ പറഞ്ഞു അതിനാണ് ഇങ്ങനെ മുഖം വീർപ്പിച്ചു നിക്കുന്നത്' അമ്മ പറഞ്ഞു. 'അവളുടെ ആഗ്രഹമല്ലേ അമ്മേ അവള് പോയി എഴുതട്ടെ' ചേട്ടൻ എന്നെ support ചെയ്തു 'ആര് കൂടെപോകാനാ, നീ ആണെങ്കിൽ ആശുപത്രിയിൽ, എനിക്ക് രാത്രി ഇവിടെ നിക്കാൻ പറ്റുമോ ഇത് ആണുങ്ങളുടെ ward അല്ലേ, അല്ലെങ്കിൽ അച്ഛനെ കൂടെ വിടാമായിരുന്നു'. അമ്മ വീണ്ടും ഉടക്കിട്ടു. 'എന്നാൽ ബിജുനോട് കൂടെ പോകാൻ പറയാം, അല്ലെങ്കിൽ അവൻ രണ്ടു ദിവസം രാത്രി വന്ന് നിക്കട്ടെ അപ്പോൾ അച്ഛന്റെ കൂടെ പോകാമെല്ലോ' - ചേട്ടൻ വീണ്ടും എന്നെ support ചെയ്തു. 'അതെങ്ങിനെയാടാ, അവന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ. അവനോട് എങ്ങിനെയാ ഇവിടെ നിക്കാൻ പറയുന്നത്'. ഹോ അമ്മ അത് സമ്മതിക്കുമോ എന്ന് ഞാൻ പേടിച്ചു, ഭാഗ്യം. എന്തായാലും ആ വൃത്തികെട്ടവന്റെ സഹായത്തിൽ എനിക്ക് എങ്ങും പോകണ്ട. എന്നാലും പോകണം എന്ന ആഗ്രഹം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു. ഞാൻ കരഞ്ഞുപോയി. 'ഞാൻ ഒറ്റയ്ക്ക് പൊക്കോളാം' - ഞാൻ പറഞ്ഞു. 'ടി ആശുപത്രിയാ, ഒരെണ്ണം തന്നാൽ ഉണ്ടല്ലോ, അവൾ ഒറ്റയ്ക്ക് പോകും. നീ എങ്ങും പോകണ്ട പഠിച്ചതൊക്കെ മതി' - അമ്മ പിന്നെയും പറഞ്ഞു. സത്യത്തിൽ ഞാൻ കരഞ്ഞു പോയി. 'ചുമ്മാ ചിണുങ്ങല്ലേ അമ്മു ഞാൻ നല്ല തല്ലുതരും കേട്ടോ' - അമ്മ വീണ്ടും പറഞ്ഞു.

💬 Comments

View all comments