Chapter Title : എന്റെ ഇച്ഛായൻ [Amrita]
ഞാൻ ചേട്ടന്റെ കട്ടിലിൽ ഇരുന്നു കരഞ്ഞു. ചേട്ടനും സങ്കടം വന്നു. ചേട്ടൻ കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് പറഞ്ഞു. 'വർഗീസ് Uncle ഇല്ലേ, uncle നോട് ഒന്ന് കൂടെ പോകാൻ പറഞ്ഞാലോ, Uncle നാണെ പ്രിത്യേകിച്ചു തിരക്കൊന്നും ഇല്ലല്ലോ. അതുമല്ല Uncle ആണെങ്കിൽ നമ്മുക്ക് ഒരു വിശ്വാസവും ഉണ്ട്'. ചേട്ടൻ അത് പറഞ്ഞപ്പോൾ എനിക്കും കുറച്ചു ആശ്വാസമായി ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മയ്ക്ക് അപ്പോഴും താൽപര്യമില്ല. 'അതൊന്നും വേണ്ടടാ, അടുത്ത തവണ പോകാം' - അമ്മ പറഞ്ഞു. എനിക്ക് വീണ്ടും നിരാശ തോന്നി. 'അവൾ കുറെ ആഗ്രഹിച്ചതല്ലേ അമ്മേ, അമ്മ പറഞ്ഞാൽ Uncle കേൾക്കും പുന്നാര അനിയത്തി അല്ലേ' - ചേട്ടൻ പതുക്കെ എന്നെ കണ്ണടച്ചു കാണിച്ചു. എനിക്ക് ചിരി വന്നു. 'ആ അച്ഛനോടും ഒന്ന് ചോദിക്കട്ടെ' - അമ്മ വീണ്ടും ഉടക്കാൻ തുടങ്ങി എന്നെനിക്ക് തോന്നി. 'അച്ഛനൊക്കെ സമ്മതിക്കും, അമ്മ ഇപ്പോൾ തന്നെ Uncle നെ വിളിക്ക്. അച്ഛനോട് ഞാൻ രാത്രി പറഞ്ഞോളാ' - ചേട്ടൻ വീണ്ടും എന്നെ support ചെയ്തു. നിവർത്തിയില്ലാതെ അമ്മ വിളിച്ചു. 'ആ ഏട്ടാ, നാളെ വീട് വരെ ഒന്ന് വരാമോ ഒരു അവിശ്യത്തിനാ, ആ ശരി' - എന്നൊക്കെ പറഞ്ഞു അമ്മ ഫോൺ വെച്ചു. 'ആ uncle നാളെ വരാമെന്ന്' - അമ്മ പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി. ഞാൻ കെട്ടിപിടിച്ചു ചേട്ടന് ഒരു ഉമ്മ കൊടുത്തു. അടുത്തിരുന്ന ചേട്ടന്മാരും, പ്രായം ചെന്നവരും ചിരിച്ചു. എനിക്ക് നാണം വന്നു. 'എന്നാ Exam' 'Thursday' 'അപ്പോൾ
💬 Comments
View all comments