Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ
, സ്നേഹം, വാത്സല്യം അങ്ങനെ അങ്ങനെ..കുറച്ച കഴിഞ്ഞതും അവൾ വരുന്നത് കണ്ട ഞാൻ അങ്ങൊട് നീങ്ങി...എന്നിട്ടു ഫോൺ കൊടുത്തു..
ഞാൻ: തന്റെ 'അമ്മ വിളിച്ചിരുന്നു...തിരിച്ച വിളിച്ചോട്ട എന്നും പറഞ്ഞു ഞാൻ പുറത്തോട്ടു നടന്നു..
പുറത്തോട്ടു ഇറങ്ങി കയ്യും കാലും ഒക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു പതിയെ അങ്ങോട്ടും ഇങ്ങോട്ടും ഒകെ നടന്നു നീങ്ങി..തണുപ്പ് ചെറുതായിട്ട് കുറഞ്ഞ പോലെ..കിടക്കാൻ നേരം ഫാൻ ഇടാൻ പറ്റിയാൽ മതിയാരുന്നു എന്നൊക്കെ പറഞ്ഞ നില്കുമ്പോ ട്രെയിൻ ഹോൺ അടിച്ചു..പതിയെ വണ്ടി നീങ്ങി തുടങ്ങി...ഞാൻ പെട്ടെന്നു തന്നെ അകത്തോട്ടു കേറി സീറ്റിൽ പോയി ഇരുന്നു..
അവൾ: ചേട്ടാ..എന്നാൽ ഫുഡ് അടിച്ചാലോ?
ഞാൻ: അതെ..ഇങ്ങനെ ഇരുന്നാൽ ശെരിക്കും ഇരുന്നു കഴിക്കാൻ പറ്റില്ല..നമുക്ക് സീറ്റ് കിടത്തി ഇടാം ..
ഇപ്പോ സീറ്റ് ഒരാൾക്ക് കിടക്കാവുന്ന രീതിയിൽ ആയി എന്നിട്ടു ബാഗ് തുറന്നു ഞാൻ എന്റെ കഴിക്കാനുള്ള റെസ്ക് ഇന്റെ പാക്കറ്റ് എടുത്തു..അവളുടെ ബോക്സ് തുറന്നതും ചിക്കൻറെ മനം വീശാൻ തുടങ്ങി...അപ്പവും ചിക്കൻ ഡ്രൈ ഗ്രേവിയും ..എനിക്ക് ഉണക്ക റെസ്‌കും ..
അവൾ: അയ്യേ ..ഇതെന്ന ഉണക്ക ബ്രേഡോ ?? ഇതെങ്ങനെ കഴികുനെ..
ഞാൻ: എനിക്ക് ട്രെയിനിൽ ലൈറ്റ് ഫുഡ്സ് ആണ് താല്പര്യം..
അവൾ: അയ്യേ എന്നാലും ഇതെങ്ങനെ..ഇത് കഴിച്ചാൽ എങ്ങനാ വിശപ് മാറുന്നെ ..
ഞാൻ: സാറാമിലാനെ ..എനിക്ക് ഇതൊക്കെ ശീലമാ ..
അവൾ: ഓഹ്ഹ് ..ഒരു പരിഷ്കാരി..
എന്നും പറഞ്ഞു കൊണ്ട് അവൾ അവളുടെ പ്ലേറ്ററിലെ ൩ അപ്പവും, കുറച്ച പീസ് ചിക്കനും എടുത്ത് വെച്ച് തന്നു..ഇന്ന് ഇത് കഴിച്ചാൽ മതി...ഞാൻ കുറച്ച കൂടുതൽ എടുത്തിട്ടുണ്ടായിരുന്നു..
💬 Comments
View all comments