Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ
പഴയ ഓർമകളും, കോളേജും, ഈ ചെറിയ ജീവിതത്തിലെ ഒരുപാടു ചില നല്ല ഓർമകളുമായി ഡൽഹിയിലെ എന്റെ അവസാനത്തെ രാത്രിക്കായി ഞാൻ കിടന്നു..അല്പം കണ്ണീരോടെ തന്നെ...
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ , ഡിസംബർ 28 .
ദിവസം 1 :
രാവിലെ 11 :25 ആണ് എന്റെ ട്രെയിൻ പുറപ്പെടുന്ന സമയം. അത്യാവശ്യം വേണ്ട ഡ്രെസ്സും , ലാപ്ടോപ്പും പിന്നെ എന്റെ ജീവനായ കാനൻ DSLR ക്യാമറ മാത്രം കയ്യിൽ എടുത്തു. സ്ലീപ്പർ ആണ് എനിക്ക്. S 6 , 34 സൈഡ് വിൻഡോ ലോവർ ബർത്ത് . ട്രെയിൻ പ്ലാറ്റഫോമിൽ പിടിച്ചു ഇട്ടിട്ടുണ്ട്. ഞാൻ എന്റെ സീറ്റ് ലക്ഷ്യമാക്കി നീങ്ങി. അത്യാവശ്യം തിരക്കുണ്ട് പ്ലാറ്റഫോമിൽ . കൂടുതലും നാട്ടിലോട്ടുള്ളവർ തന്നെ. സീറ്റ് കണ്ടുപിടിച്ച ഞാൻ അവിടെ എന്റെ ബാഗ് വെച്ച് കേറി ഇരുന്നു.
പ്രെസ്ക്രിപ്ഷൻ നോക്കി കഴിക്കാനുള്ള മരുന്നും റെഡി ആക്കി വെച്ചിട്ടു കുടിക്കാൻ വെള്ളം വാങ്ങാനായി ഇറങ്ങി. തിരികെ എത്തി നോക്കുമ്പോൾ ട്രെയിനിൽ അത്യാവശ്യം ആളോങ്ങുകളൊക്കെ കേറി ഇരുന്നിരുന്നു. എന്റെ ഓപ്പോസിറ്റ സീറ്റിൽ ഒരു മധ്യവയസ്‌കൻ ഉണ്ട്. പാലക്കാട് ഇറങ്ങാനുള്ളതാണ് . ശൈത്യകാലം ആയതിനാൽ എല്ലാരും സ്വെറ്റർ ഒകെ ഇട്ടു ഇരുപ്പാണ് . ആരും ഫാൻ ഒന്നും ഇടുന്നില്ല , അതുകൊണ്ട് ആകെ ഒരു ഉളുമ്പ് മണം ഉണ്ട്. ഭക്ഷണം കഴിക്കാനും തോന്നിയില്ല. ട്രെയിൻ എടുക്കാൻ ഇനിയും 30 മിനിറ്റ് കൂടി ഉണ്ട് . ഞാൻ എന്റെ സീറ്റിൽ ഇരുന്ന് വീണ്ടും ആ പഴയ കാലം ഒകെ ഓർത്തു ഇരുന്നു. 12 വര്ഷങ്ങള്ക്കു മുൻപ്
💬 Comments
View all comments