Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
എന്റെ കുഴപ്പം ഇല്ല മോനെ, അച്ഛൻ അങനെ കിടക്കുമ്പോൾ ഞാൻ എങ്ങനാ കഴിക്കുക. മോനെനിക്ക് ഒരു ഉപകാരം ചെയ്യാമോ?
ഞാൻ : എന്താ അമ്മെ പറഞ്ഞോ ?
അനുവിന്റെ 'അമ്മ : എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്തു തരുമോ അനുവിന്റെ കയ്യിൽ പൈസ ഉണ്ട്.
ഞാൻ : അത് പ്രശനം ഇല്ല, ഞാൻ ചെയ്തോളാം.
അനുവിനെ 'അമ്മ വിളിച്ചു, അവൾ എഴുന്നേറ്റ പാടെ അമ്മയോട് ചോദിച്ചു "അമ്മെ അച്ഛനെങ്ങനെ ഉണ്ട് ?
അനുവിന്റെ 'അമ്മ :കുഴപ്പം ഇല്ല, മോള് മനുവിന്റെ കൂടെ പോയി വല്ലതും കഴിക്കു. എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്യുകയും വേണം. മോൾടെ അമ്മാവനെ ഒന്ന് വിളിക്കണം, മോള് ഒരാഴ്ച അവിടെ പോയി നിൽക്കണം.
അനു : എനിക്ക് കഴിക്കാൻ ഒന്നും വേണ്ട. അല്ല അപ്പോൾ അച്ഛന് ഒരാഴ്ച കിടക്കണോ?
അനുവിന്റെ 'അമ്മ : കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. മോളുപോയി കഴിക്കു രാവിലെ കഴിച്ചതല്ലേ.
ഞാൻ : അനു വാ നീ വല്ലതും കഴിക്ക്.
അനു : എടാ എനിക്ക് വിശക്കുന്നില്ല.
അനുവിന്റെ 'അമ്മ : മോളെ ചെല്ല്.
ഞങൾ രണ്ടുപേരും പറഞ്ഞു അവസാനം അവൾ സമ്മതിച്ചു, ഞങൾ അങനെ ഹോസ്പിറ്റൽ ക്യാറ്റിനിൽ എത്തി. അവൾ എനിക്കും അവൾക്കും ഓരോ നെയ്‌റോസ്‌റ് ഓർഡർ ചെയ്തു, അതിനു വെയിറ്റ് ചെയ്തു ഇരുന്നപ്പോൾ ഞാൻ പോയി അനുവിന്റെ 'അമ്മയ്ക്ക് ഫോൺ ചാർജ് ചെയ്തു.
അനു : കഴിച്ചിട്ട് റീചാർജ് ചെയ്താൽ പോരാരുന്നോ?
ഞാൻ : അതുകുഴപ്പം ഇല്ല, അമ്മക്ക് ആരെയോ വിളിക്കാൻ അല്ലെ. അല്ല
💬 Comments
View all comments