Chapter Title : എന്റെ ജീവിതം ഒരു കടംകഥ 2 [Balu]
പറഞ്ഞു എന്റെ വീട്ടിൽ ചേച്ചിയും മാളുവും ഉള്ളകൊണ്ട് അവളോട് എന്റെ വീട്ടിൽ നിർത്താൻ പറ്റുമോ എന്ന് അനുവിന്റെ 'അമ്മ ചോദിച്ചു.
""രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്"" എന്നുപറഞ്ഞപോലെ അതുകേട്ടപ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടി അതും ഒന്നല്ല ചറപറാന്നു.
ഞാൻ : അതിനെന്താ അമ്മെ അവൾ അവിടെ നിന്നോട്ടെ, ഇപ്പൊ ആണേൽ ചേച്ചിയും ഉണ്ട്. അവർ കോളേജിലെ ടീച്ചർ ആണ്. അനുവിന് അറിയാം.
അവൾ ഒന്നും പറയാതെ നിൽക്കുവാരുന്നു ഞങൾ രണ്ടും സംസാരിക്കുന്നതും കണ്ട്. അങനെ 'അമ്മ പറഞ്ഞു "എന്നാ മക്കൾ ഒരു കാര്യം ചെയ്യൂ അതികം സമയം കളയണ്ട പോകാൻ നോക്കിക്കോ. ആ കൂടെ മോളെ വീട്ടിൽ നിന്നും എനിക്കും അച്ഛനും അത്യാവശ്യം ഉള്ള ഡ്രെസ്സും സാധനങ്ങളും ഒന്ന് കൊണ്ടുവന്നു തരണേ."
ഞങൾ അങനെ പുറത്തോട്ടും 'അമ്മ ICU-വിലേക്കും പൊന്നു. ഞങൾ ഹോസ്പിറ്റലിന്റെ പുറത്തെത്തിയപ്പോൾ ഞാൻ അണുവിനോട് ചോദിച്ചു "നീ എന്താ ഒന്നും പറയാഞ്ഞത്, എന്റെ വീട്ടിൽ നിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ."
അനു : ഞാൻ എന്തിനു നോ പറയണം, നിന്റെ കൂടെ അല്ല പോരുന്നത്. എപ്പോൾ മനസ്സിലായില്ലേ എന്റെ അമ്മക്ക് എന്നെ എന്തോരം വിശ്വാസം ആണെന്ന്.
ഞാൻ : അത് നിന്നെ അല്ല, എന്നെ ആണ്, അമ്മക്ക് വിശ്വാസം.
അനു : ഓഹോ ഇപ്പൊ മരുമോനും അമ്മായിയമ്മയും ഒന്നായോ, നമ്മൾ പുറത്തും. കൊള്ളാം.
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അനു സൈഡ് ചെരിഞ്ഞു ആണ് ബൈക്കിൽ കയറിയത്. ഞാൻ ഒന്ന് ആഗ്രഹിച്ചു പോയിരുന്നു സിനമയിൽ ഒക്കെ കാണും പോലെ അവൾ ഇരിക്കുമെന്ന്. എന്റെ ഇല്ല പ്രധീക്ഷകളും അവൾ തെറ്റിച്ചു. നിരാശയോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. ഞങൾ ഹോസ്പിറ്റൽ ഗേറ്റ് എത്തിയപ്പോൾ റോഡിലെ ഹംബ് ചാടിയപ്പോൾ അവൾ പെട്ടന്ന് കൈ എടുത്തു എന്നെ വട്ടം കെട്ടിപിടിച്ചു.
എനിക്ക് പെട്ടന്ന് കറന്റ് അടിച്ചപോലെ ആയി പോയി, മേലാസകലം കുളിരുകോരിയിട്ടു. കുറച്ചുമുന്നേ ഞാൻ മനസ്സിൽ പറഞ്ഞത് ഞാൻ പിൻവലിച്ചു. ഏതാണ് എനിക്ക് അങനെ ഇരിക്കുന്നതിലും സുഗമുള്ളതായി എനിക്ക് ഫീൽ ചെയ്തു.
പെട്ടന്ന് എനിക്കുണ്ടായ മാറ്റം അവൾ സ്രെധിച്ചു എന്ന്
💬 Comments
View all comments