Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]
മാളു : നന്നായിട്ടു.
അങനെ അവരുടെ കളിയുടെ കാര്യം പറഞ്ഞു കുറച്ചു സമയം കടന്നു പോയി. ബിന്ദു കാപ്പിയുമായി വന്നപ്പോളാണ് ഞങൾ ഞങളുടെ ലോകത്തുനിന്നും പുറത്തു വന്നത്. ഇടക്കെപ്പോളോ മാളു എന്റെ മാറിൽ തല ചായിച്ചു കിടന്നാരുന്നു, ബിന്ദു വന്നപ്പോൾ അവൾ ചാടി എഴുന്നേറ്റു. ബിന്ദു ഒന്നും അറിയാത്ത പോലെ
"എന്താ രണ്ടു പേരും കൂടെ?"
മാളു : ഏയ് ഒന്നുമില്ല, ചേട്ടായിയോട് ചേച്ചിയുടെ കൂടെ പോകണം എന്ന് പറയുവാരുന്നു.
ബിന്ദു : അത് ശരിയാ മോനെ, അവളെ ഒറ്റയ്ക്ക് വിടേണ്ട, നീ കൂടെ ഒന്ന് പോ കൂടെ....
അവൾ എന്നെ നോക്കി ചെറുതായി ആക്കി ചിരിച്ചു.
എനിക്ക് ആദ്യം കാര്യം മനസ്സിലായില്ല എങ്കിലും, അത് കഴിഞ്ഞു മുൻപ് അവൾ പറഞ്ഞത് ഞാൻ ഓർത്തു.
ഞാൻ ഒന്നും തിരികെ പറഞ്ഞില്ല.
മാളു : ചേച്ചി കൂടെ ഒന്ന് പറ, എപ്പോൾ ആണെങ്കിൽ ചേച്ചിയും മോളും ഉണ്ടല്ലോ എവിടെ ഞങൾ തനിച്ചാകില്ലല്ലോ.
ബിന്ദു : അവൻ പൊക്കോളും, അല്ലേടാ....
ഞാൻ മനസ്സില്ല മനസ്സോടെ എന്നപോലെ സമ്മതം അറിയിച്ചു. മാളു അപ്പോൾ ഒട്ടും പ്രദീഷിക്കാതെ എന്റെ കവിളിൽ അമർത്തി ഒരു ഉമ്മ തന്നു.
എനിക്ക് പെട്ടന്നുള്ള അവളുടെ ആ പ്രവർത്തി എന്തോ ഇടി മിന്നൽ പ്രവഹിച്ചപോലെയാണ് തോന്നിയത്.
അവൾ അതും കഴിഞ്ഞു പുറത്തേക്കു പോയി, കൂടെ ബിന്ദുവും. ഞാൻ അങ്ങനെ വീണ്ടും മുറിയിൽ തനിച്ചായി. എന്റെ ഫോണിൽ കുറെ മെസ്സേജുകൾ വന്നുകിടക്കുന്നു. അനുവാണ് മെസ്സേജ് അയച്ചിരിക്കുന്നത്.
"ഹലോ "
എന്താ അനക്കം ഇല്ലാത്തത്?
വിളിച്ചിട്ടു കിട്ടുന്നില്ല
എവിടെ പോയി?
എന്ത്
💬 Comments
View all comments