Chapter Title : എന്റെ ജീവിതയാത്ര [അദ്രി]
സൂക്ഷിച്ചു നോക്കി അവൾ പറഞ്ഞു : ചേട്ടാ എന്നേ സഹായിക്കണം
ഞാൻ കാര്യം തിരക്കി
അവൾ പറഞ്ഞു
ഞാൻ ജോലി സംബന്ധമായി കോയമ്പത്തൂർ പോകുന്ന വഴിയാണ്, പെട്ടെന്നു എത്താൻ ഷോർട് കട്ട് വഴിയേ വന്നതാ, എന്റെ കാർ ബ്രേക്കഡോൺ ആയി അവിടെ നാലഞ്ച് ചെറുപ്പക്കാർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു അവിടെ നിന്ന ഓടി രക്ഷപെട്ടു ഇവിടെ എത്തിയയാണ് ബാഗ് ഉം മൊബൈൽ ഒക്കെ നഷ്ടമായി രക്ഷിക്കണം
ഞാൻ പറഞ്ഞു വർക്ഷോപ്പ് കുറച്ചു ദൂരമുണ്ട് പോലീസ് സ്റ്റേഷൻ ഉം കുറച്ചു ദൂരമുണ്ട്
അവളുടെ മുഖത്ത് ഒരു ദയനീയ ഭാവം കണ്ടപ്പോൾ ഞാൻ ചോദിച്ചു
ഇന്നൊരു ദിവസം എന്റെ വീട്ടിൽ നിൽക്കാം നാളെ രാവിലെ നോക്കാമെന്നു
അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു
ഞാൻ മൊബൈൽ എടുത്തു എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു അമ്മ വീടിന് പുറത്തിറങ്ങി റോഡിൽ വന്നു അമ്മയെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി അവൾക്ക് കുറച്ചു വെള്ളം കൊടുത്തു ഭക്ഷണം ഒന്ന് കഴിച്ചില്ല എന്തോ ആകെ ഭയന്നതുപോലെ അതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കാനും നിന്നില്ല.അവൾ അന്ന് അമ്മയുടെ കൂടെ കിടന്നു.
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന് എപ്പോഴത്തെയും പോലെ ഒരു ഷോർട്സ് മാത്രം ഇട്ട് റൂമിനു വെളിയിൽ ഇറങ്ങിയപ്പോൾ ഒരു പെണ്ണ് എന്നെ കണ്ട് അവളുടെ കണ്ണ് മിഴിക്കുന്നത് കണ്ടപ്പോൾ
ഇന്നലത്തെ കാര്യങ്ങൾ എന്റെ മനസിലുടെ മിന്നി മറഞ്ഞു എന്നാൽ അപ്പോഴാണ് എന്റെ വേഷത്തിനെ പറ്റി എനിക്ക് ബോധം ഉണ്ടായത്
💬 Comments
View all comments