0%

Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 141

എന്റെ ജോ 2

Ente Jo Part 2 | Author : John Luka | Previous Part


ഹായ് ഫ്രണ്ട്‌സ്. ആദ്യ ഭാഗത്തിന് തന്ന സ്നേഹത്തിനു നന്ദി. ഈ ഭാഗത്തും കൂടി 18+ ഇല്ല. എഴുതിയപ്പോൾ വന്നു പോയതാണ്. അടുത്ത പാർട്ടിൽ എല്ലാം പെർഫെക്ട് ആയിരിക്കും. ആദ്യ ഭാഗം വായിച്ചിട്ട് വായിക്കാൻ ശ്രമിക്കുക.


ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോയെക്കും ഗേറ്റ് അടച്ചിരുന്നു. പിന്നെ എന്ത് ചെയ്യും എന്നറിയാതെ നിക്കുവായിരുന്നു. ആദ്യ ദിവസംതന്നെ ഹോസ്റ്റൽ ചാടിയാൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ വിശദീകരിക്കണ്ടല്ലോ . ഞാൻ ജോയെ വിളിച്ചാലോ എന്ന് ചോദിച്ചിരിക്കുമ്പോയ പെട്ടെന്ന് ഒരു കാൾ വന്നത്. അവളായാൽ മതിയാരുന്നു എന്ന് പ്രാത്ഥിച്ചു ഫോൺ നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി.

"അപ്പ " ഞാൻ അറിയാതെ മന്ത്രിച്ചു.

"നീ എവിടെ ആണ്. നിന്നേ ഹോസ്റ്റലിൽ കാണുന്നില്ല എന്നു പറഞ്ഞു ഒരാൾ വിളിച്ചിരുന്നു. നിന്റെ വാർഡൻ ആണെന്ന് പറഞ്ഞു. നീ എവിടെയാ.."

"അത്.. അപ്പ, ഞാൻ പുറത്തു ഒന്ന് പോയതാ.."

എല്ലാം കൈവിട്ട് പോയെന്ന് എനിക്ക് അപ്പോയാണ്‌ മനസ്സിലായത്. അവളുടെ പേര് പറയാം എന്ന് ആലോചിച്ചെങ്കിലും പിന്നീട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു ഞാൻ പറഞ്ഞില്ല

"നീ എന്താ ഒന്നും മിണ്ടാത്തത്. ഇവിടെ മമ്മി വല്ലാതായിരിക്കാണ്. നീ അവളോടൊന്നു സംസാരിക്ക്."

"നീ എവിടെടാ പോയെ.. ഞങ്ങൾ എത്ര പേടിച്ചെന്നോ നിനക്ക് അവിടെ ഒക്കെ പോയി പഠിക്കേണ്ട വല്ല ആവിശ്യം ഉണ്ടോ. നമ്മടെ കോളേജിൽ പഠിച്ചാൽ പോരെ. എന്തിനാടാ ഞങ്ങളെ തീ തീറ്റിക്കാൻ ആയിട്ട് അവിടെ പോയിരിക്കണത്. ഒന്നേ ഒള്ളുവെങ്കിൽ ഉലക്കകടിച്ചു വളർത്തണം. എങ്ങിനെയാ ഇങ്ങേർ ആണല്ലോ വളം വെച്ച് കൊടുക്കണേ."

അമ്മക് വിഷമം ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ദേഷ്യപ്പെട്ടു.

"അമ്മേ എനിക്ക് ഒന്നുല്ല, ഞാൻ ആദ്യം ഉള്ളിൽ കയറട്ടെ എന്നിട്ട് വിളിക്കാം"

കാൾ കട്ട്‌ ചെയ്തു ഉള്ളിൽ കയറിയ ഞാൻ ഞെട്ടിയെന്ന് മാത്രമല്ല, സംഭവിച്ചതിന്റെ നിജസ്ഥിതി അപ്പോഴാണ് മനസ്സിലായത്.

വാർഡനും എല്ലാം സെക്യൂരിറ്റിക്കാരും പ്രിൻസിപ്പലും പിന്നെ 2 കോൺസ്റ്റബിളും.

ഈശോയെ... പെട്ടല്ലോ

ഞാൻ മനസ്സിൽ പറഞ്ഞു

"വന്നല്ലോ... എവിടെ ആയിരുന്നെടാ"

💬 Comments

View all comments