Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]
നില്കുന്നുണ്ടായിരുന്നു. അവളുടെ കണ്ടത് എന്നെ കൂടുതൽ തളർത്തി. ഏതു നേരത്താണാവോ എന്നെ വീട്ടിലേക്ക് വിളിക്കാൻ തോന്നിയത് എന്നാവും ഇപ്പോൾ അവൾ ചിരിക്കുന്നത്. അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ അവളെ കടന്നു പോയെങ്കിലും മുഖത്തോട്ട് നോക്കിയതേ ഇല്ല.
നോക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. വീട്ടീൽ നീന്ന് അവർ ഇറങ്ങി എന്ന് രാവിലേ മെസ്സേജ് കണ്ടത് മുതൽ എന്റെ ഉള്ളിൽ തീയായിരുന്നു. നേരെ പ്രിൻസിപ്പൽ റൂമിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു. ഞാൻ ചുറ്റും ഒന്ന് നോക്കി. അവൾ കോണി ചാരിയിരുന്നു എന്നെ നോക്കിത്തന്നെ ഇരിക്കുന്നു. ഞാൻ അവളോട് അടുത്തോട്ടു വരാൻ ആംഗ്യം കാണിച്ചു. അവൾ ഓടി വന്നന്റെ അടുത്തിരുന്നു. ബെഞ്ചിൽ വെച്ചിരുന്ന എന്റെ കയ്യിൽ തലോടി കൊണ്ടിരുന്നു.
"ടാ പേടിക്കേണ്ട ഒന്നും ഇല്ല, അവർ ഇന്നലെ നിന്നെ കാണാതായപ്പോ ഒരു പരാതി കൊടുത്തിരുന്നു പോലീസിൽ,
അത് തീർക്കാനാണ് വിളിപ്പിച്ചേ. ഇനി സീനിയർ ചേട്ടന്മാർ വന്നു റാഗിങ് വല്ലോം ആണോ എന്നറിയാൻ."
ഇത് കേട്ടപ്പോ ഉള്ളൊന്ന് തണുത്തെന്കികും പെട്ടന്നാണ് ഞാൻ അക്കാര്യം ഓർത്തത്.
അപ്പൻ വന്നാൽ എല്ലാം കയ്യിന്ന് പോകും.
ഞാൻ ആരാണെന്ന് എല്ലാർക്കും മനസ്സിലാകും. എന്റെ ഐഡന്റിറ്റി അറിയിക്കാതെ നാലു കൊല്ലം പഠിക്കണം എന്ന് ഉണ്ടാർന്നു. അതെല്ലാം വെറും രണ്ടാമത്തെ ദിവസം തീരുമല്ലോ എന്ന് ഓർത്തു.
"ജോ അപ്പനും അമ്മയും വരുന്നുണ്ട്"
"ഹാ പൊളിച്ചു... ഇനി കോളേജിലെ എല്ലാം പരിപാടിക്കും നീ നല്ല ഫണ്ട് ഇറക്കേണ്ടി വരും"
അവൾ പൊട്ടിച്ചിരിച്ചു
ഞാൻ അവളുടെ തുടയിൽ നന്നായൊന്നു പിച്ചി.
അവൾ വേദന കൊണ്ട് എഴുന്നേറ്റ് നിന്നുപോയി.
"പട്ടി.. എന്ത് പണിയാടാ
💬 Comments
View all comments