0%

Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 268

ഒരു ഫ്രണ്ട് പറഞ്ഞു കൊണ്ട് എന്റെ തലയിൽ തലോടി.

"അത്രക്കൊന്നും ഇല്ല.. നീ വന്നേ.. നമുക്ക് ഹോസ്റ്റൽ പോയി ഡ്രസ്സ്‌ ഒക്കെ എടുക്കാം.."

അവൾ മുഖം കറുപ്പിച്ചു കൊണ്ട് എന്നെ വലിച്ചോണ്ട് ഓടി..

സ്കൂട്ടി ഓടിക്കുമ്പോയും അവൾ മിറർ ലൂടെ എന്നെ നോക്കുന്നുണ്ട്

ഇവൾക്ക് ഇതെന്ത് പറ്റി എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല

രണ്ടു കല്പിച്ചു ഞാൻ ചോദിച്ചു.

"ജോ... ടീ പെണ്ണേ എന്താ കാര്യം"

"ഒന്നുല്ല"

"നീ സത്യം പറ ... പിന്നെ എന്തിനാ മുഖം ഇങ്ങനെ വെച്ചേക്കുന്നേ..."

അവൾ പെട്ടെന്ന് വണ്ടി നിർത്തി.. തിരിഞ്ഞു രൂക്ഷമായി നോക്കി.

"എന്ത് പറ്റി എന്റെ ചെല്ലകുട്ടിക്ക്.. ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.."

"കയ്യെടുത്തെ.. എന്റെ മുഖത്തു എന്താ പ്രശ്നം, ഞാൻ തോന്നും പോലെ നിക്കും, ചിലപ്പോ ദേഷ്യപ്പെടും ചിലപ്പോ ചിരിക്കും, അതിനു നിനക്കെന്താ..."

"ഇത് വട്ട് തന്നെ..."

"വട്ട് നിനക്കാണ് മരമക്രി... എന്തൊരു ഒലിപ്പായിരുന്നു.. നീ എന്തിനാ അവര് ചോദിക്കുമ്പോ പാട്ടു പാടാൻ പോകുന്നെ.."

"നീ തന്നെ അല്ലെ പാടാൻ പറഞ്ഞെ

ഞാൻ പറഞ്ഞെന്ന് കരുതി നീ എല്ലാം ചെയ്യുവോ.. എന്നാ പോയി ചാവ്... അല്ല പിന്നെ..??"

"എന്നാ അവള് നിന്നെ തൊട്ടുരുമ്മി നിന്നപ്പോ നിനക്ക് എന്താ മാറിയാല്"

"ടീ പോത്തേ അപ്പൊ അതാണ് നിന്റെ പ്രശ്നം"

"ഏയ്യ് അതൊന്നും അല്ല.. പക്ഷെ അതൊക്കെ കാണുമ്പോ എനിക്ക് ദേഷ്യം വരും"

ഇതും പറഞ്ഞു അവൾ എന്റെ മുഖത്തു നോക്കി നാണക്കേട് മറക്കാനായിട്ട് ഇളിച്ചു കാണിച്ചു

"ടാ എനിക്കില്ലേ... നിന്നെയില്ലേ.. വേറെ ആരെങ്കിലും അങ്ങിനെ ഒക്കെ പിടിക്കുമ്പോൾ ഇഷ്ടവന്നില്ല..

💬 Comments

View all comments