0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 918

കണ്ടാൽ നോക്കരുത് എന്നു കരുതിയാണോ മിസ്സ് അത് മാറ്റിവെച്ചത്

നല്ലതുകണ്ടാൽ നോക്കിക്കോ , പക്ഷെ എൻ്റെതിൽ നോക്കി ഇരിക്കേണ്ട

ഈ വിഷയം ഒന്ന് മാറ്റാനും . ചെറിയ ഒരു ചമ്മൽ മാറ്റാനുമായി ഞാൻ ഞങ്ങളുടെ ടോപ്പിക്ക് പെട്ടന്ന് മാറ്റി

ഇനി എല്ലാവരെയും നമ്മുക്ക് സമയമെടുത്ത് പരിചയപ്പെടാം .ഞാൻ എടുക്കാൻ പോകുന്ന വിഷയം അക്കൗണ്ടൻസി ആണെന്നും അത് എല്ലാവര്ക്കും അതിന്റെ ബേസ് ഉണ്ടെന്നും കരുതുന്നു

അക്കൗണ്ടൻസിയുടെ റൂൾ ഒന്ന് പറഞ്ഞെ എല്ലാവരും

ഇതെന്താ എല്ലാവരും പരസ്പരം മുഖത്തു നോക്കുന്നെ , ഉത്തരം പറയു .

ക്രെഡിറ്റ്  എന്താണെന്നും ഡെബിറ്റ് എന്താണെന്നും അറിയില്ലേ . അതുവരെ സൈലൻ്റെ ആയിരുന്ന ഒരു തട്ടമിട്ട പെൺകുട്ടി ബോള്ഡായി ഉത്തരം പറഞ്ഞു

വൗ എന്താണ് കുട്ടിയുടെ പേര്

ഷഹല .

അങ്ങിനെ ക്ലാസ് കഴിഞ്ഞു ഞാൻ പ്രതീക്ഷിച്ച അത്രയും ഒരു കുഴപ്പവും ഇല്ലാതെ ക്ലാസ് നടന്നുപോകുന്നു

ഞാൻ അവിടത്തെ വിശേഷങ്ങൾ വീട്ടിൽ വന്നു പങ്കു വെക്കുകയും ഒപ്പം ഒരാഴ്ചകൊണ്ടുതന്നെ ഞാനും കോളേജും പണ്ടത്തെപ്പോലെ ആയി .

ഫസ്റ്റ് ഇയർ പിള്ളേരെയും ഫൈനൽ ഇയർ സ്റുഡന്റ്‌സ്‌നും ഞാൻ ക്ലാസ് എടുക്കുന്നുണ്ടെങ്കിലും ഞാൻ മാനസികമായി അടുത്തത് ഈ സെക്കൻ്റെ ഇയർ പിള്ളേരുമായാണ്

പക്ഷെ ഒരു ചോദ്യം മാത്രം എന്നിൽ ഉണ്ടായിരുന്നു

എൻ്റെ ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കുന്ന മറ്റുകുട്ടികളെക്കാളും ഞാൻ ചോദ്യം ചോദിച്ചാൽ ഉത്തരം പറയുന്നത് ഷഹലയാണ് . പക്ഷെ ആ കുട്ടിയെപ്പറ്റിമാത്രം ടീച്ചേർസ് ഒന്നും പറയുന്നില്ല .ഒരു നല്ല അഭിപ്രായംപോലും ഇല്ല . എനിക്ക് മനസ്സിലായി ആ കുട്ടി നന്നായി പഠിച്ചിരുന്നു .പഠിക്കാത്ത ഒരു കുട്ടിക്ക് ഇങ്ങിനെ

💬 Comments

View all comments