Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]
ആ കുട്ടിയെപ്പറ്റിമാത്രം ടീച്ചേർസ് ഒന്നും പറയുന്നില്ല .ഒരു നല്ല അഭിപ്രായംപോലും ഇല്ല . എനിക്ക് മനസ്സിലായി ആ കുട്ടി നന്നായി പഠിച്ചിരുന്നു .പഠിക്കാത്ത ഒരു കുട്ടിക്ക് ഇങ്ങിനെ അകാൻ പറ്റില്ലല്ലോ . പക്ഷെ അതിനൊപ്പം മറ്റു വിഷയങ്ങളിൽ ഈ കുട്ടിക്ക് ഒരു ഇൻട്രസ്റ്റ് ഇല്ല
ഒരു കുട്ടിയുടെ വളർച്ചയിൽ അത് നല്ലതായാലും ചീത്തയായാലും അതിനു മുക്ക്യമായ പങ്കുവഹിക്കുന്ന ഒരളുകൂടിയാണ് ടീച്ചർ , അതുകൊണ്ടു തന്നെ അവളുടെ പ്രശ്നം എന്താണ് എന്നറിയുവാൻ ഞാൻ ആഗ്രഹിച്ചു...
പതിയെ പതിയെ ഞാൻ ക്ലാസ് എടുക്കുമ്പോൾ എൻ്റെ ശ്രദ്ധ അവളിലേക്ക് കൂടുതലായി കൊടുക്കാൻ തുടങ്ങി , അവളെക്കൊണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം പറയിപ്പിക്കുന്നത് എനിക്കും ഹരമായി . എന്തിനു പറയുന്നു ഞാനും പ്രകാശേട്ടനും കുടുംബത്തിൽപോലും അവൾ ചർച്ചയായി . ഷഹലയെ ആരും കണ്ടില്ലേലും കാണാതെ തന്നെ അറിയുന്ന ഒരു കഥാപാത്രമായിമാറി ,
എല്ലാ കോളേജിലും ഉള്ളതുപോലെ ഇന്റെർണൽ മാർക്കിനായി നടത്തപെടുന്ന ക്ലാസ് എക്‌സാമിൽ ഭാക്കിയുള്ള വിഷയങ്ങളിൽ അവളുടെ മാർക്ക് ഞാൻ ശ്രദ്ധിച്ചു അത് വളരെ കുറവായിരുന്നു . പക്ഷെ എന്ത് പറയാൻ എൻ്റെ സബ്‌ജെക്ടിൽ അവളായിരുന്നു ടോപ് .
ടീച്ചേർസ് അവളെ കുറ്റം പറയുമ്പോൾ ഞാൻ അതിനു തിരിച്ചു പറയാൻ നിന്നില്ല . ആ സമയത്തു ഫ്രീ ടൈമിൽ എനിക്ക് ആ ക്ലാസ്സിലെ രേഷ്മയുമായി ഒറ്റയ്ക്ക് സംസാരിക്കാൻ കഴിഞ്ഞു . രേഷ്മയാണ് പറഞ്ഞത് പണ്ട് അവൾ ആദ്യ വർഷത്തിൽ വന്നതുമുതൽ ഇതുപോലെ തന്നെ ആയിരുന്നു,എങ്കിലും പൂർണ്ണമായും ആക്റ്റീവ് അല്ലേലും ഒന്നുകൂടി ഞങ്ങളോട് സംസാരിക്കുമായിരുന്നു . പിന്നെ പിന്നെ അവള് തീരെ ഞങ്ങളുമായി അടുക്കാതെയായി എന്താണ് കാരണമെന്നു അറിയില്ല .
അവളെ പറ്റി കൂടുതലറിയാനായി ഞാൻ ഞങ്ങളുടെ സ്റ്റുഡന്റസ് റെക്കോർഡ് ഷെൽഫിൽ അവളുടെ സർട്ടിഫിക്കറ്റ് കോപ്പി സെർച്ച് ചെയ്തു .
അവളുടെ മാർക്കെല്ലാം കണ്ടു ഞാൻ ഞെട്ടി, കാരണം 10th ൽ എല്ലാത്തിലും A + ... + 1 നു ആണെങ്കിലോ അതിനു തത്തുല്യമായതു. പക്ഷെ അവളുടെ +2 റിസൾട്ട് മാത്രം അതിൻ്റെ പകുതിയായിരിക്കുന്നു
അപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി , +1 കഴിഞ്ഞു
💬 Comments
View all comments