Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]
നിനക്ക് പകരമെടുത്തിരുന്ന ടീച്ചറേകൊണ്ട് അവർ ക്ലാസും എടുപ്പിച്ചിരുന്നില്ല ഒപ്പം അവരുടെ ക്ലാസ്സിനെ അവർ ശ്രദ്ധിക്കില്ല . കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല അവരുടെ രീതിയും അങ്ങിനെ തന്നെ
ഞാൻ എല്ലാത്തിനും മൂളികേട്ടതേയുള്ളു
അടുത്ത ഹവറിനുള്ള ബെൽ റിങ് ആയപ്പോൾ എൻ്റെ ഹൃദയവും അതുപോലെ പിടച്ചു
നിമ്മിയുടെ അടുത്തുനിന്നും ഓൾ ഡി ബെസ്ററ് കിട്ടി ഞാൻ നന്നായി ഒന്ന് ബ്രീത് എടുത്തു മനസ്സിനെ ഒന്ന് കൂളാക്കി . മുഖത്തു ധൈര്യം വരുത്തി ഞാൻ ഇടവേളക്കു ശേഷമുള്ള എൻ്റെ ക്ലാസ്സ്മുറിയിലേക്കു നടന്നു
സെക്കൻറ് ഇയർ സ്റ്റുഡൻറ്സ് ആയതിനാൽ തന്നെ അതിൻ്റെതായ ഒരു അഹംകാരം അവരിലുണ്ട് . ഫസ്റ്റ് ഇയർ ഉണ്ടാകുന്ന പേടിയൊന്നും അവരിൽ ഉണ്ടാകില്ല അത് എല്ലാവര്ക്കും അറിയാവുന്നതല്ലേ .
ഞാൻ വന്നതിൽ ബഹുമാനംകൊണ്ടാണെന്നു കാണിക്കാൻ എല്ലാവരും ചേർന്നെന്നു എണീറ്റ് എന്നെ വിഷ് ചെയ്തു
ഞാനും തിരിച്ചു വിഷ് ചെയ്തു
ഹായ് സ്റ്റുഡന്റസ്
ഞാൻ ആദ്യം തന്നെ എന്നെ പറ്റി പറഞ്ഞു പരിചയപ്പെടാം , അത് കഴിഞ്ഞു നിങ്ങളെ പരിചയപ്പെടാം ,
ഞാൻ ദിവ്യ പ്രകാശ് . നിങ്ങൾ പഠിച്ച ഇവിടെ തന്നെ പഠിക്കുകയും അത് കഴിഞ്ഞു ഇവിടെ തന്നെ പഠിപ്പിക്കുകയും ചെയ്തിരുന്ന ഒരാൾ എന്ന നിലക്ക് , ഞാൻ നിങ്ങൾക്കു നല്ല ഒരു ടീച്ചറും പ്ലസ് ഒരു ഫ്രണ്ട് ആകാനും ശ്രമിക്കാം ....,
അത് നിങ്ങളുടെ അടുത്ത് നിന്നുള്ള പ്രതികരണം അനുസരിച്ചിരിക്കും . അപ്പോൾ ഞാൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായി കാണുമെന്നു കരുതുന്നു
ഇനി നിങ്ങൾക്കു എന്താണ് എന്നെ പറ്റി അറിയേണ്ടത് എങ്കിൽ ചോദിക്കാം
കേൾക്കേണ്ട താമസം
💬 Comments
View all comments