0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 384

നന്നായി ഒന്ന് ബ്രീത് എടുത്തു മനസ്സിനെ ഒന്ന് കൂളാക്കി . മുഖത്തു ധൈര്യം വരുത്തി ഞാൻ ഇടവേളക്കു ശേഷമുള്ള എൻ്റെ ക്ലാസ്സ്മുറിയിലേക്കു നടന്നു

സെക്കൻറ് ഇയർ സ്റ്റുഡൻറ്സ് ആയതിനാൽ തന്നെ അതിൻ്റെതായ ഒരു അഹംകാരം അവരിലുണ്ട് . ഫസ്റ്റ് ഇയർ ഉണ്ടാകുന്ന പേടിയൊന്നും അവരിൽ ഉണ്ടാകില്ല അത് എല്ലാവര്ക്കും അറിയാവുന്നതല്ലേ .

ഞാൻ വന്നതിൽ ബഹുമാനംകൊണ്ടാണെന്നു കാണിക്കാൻ എല്ലാവരും ചേർന്നെന്നു എണീറ്റ് എന്നെ വിഷ് ചെയ്തു

ഞാനും തിരിച്ചു വിഷ് ചെയ്തു

ഹായ് സ്റ്റുഡന്റസ്

ഞാൻ ആദ്യം തന്നെ എന്നെ പറ്റി പറഞ്ഞു പരിചയപ്പെടാം , അത് കഴിഞ്ഞു നിങ്ങളെ പരിചയപ്പെടാം ,

ഞാൻ ദിവ്യ പ്രകാശ് . നിങ്ങൾ പഠിച്ച ഇവിടെ തന്നെ പഠിക്കുകയും അത് കഴിഞ്ഞു ഇവിടെ തന്നെ പഠിപ്പിക്കുകയും  ചെയ്തിരുന്ന ഒരാൾ എന്ന നിലക്ക് , ഞാൻ നിങ്ങൾക്കു നല്ല ഒരു ടീച്ചറും പ്ലസ് ഒരു ഫ്രണ്ട് ആകാനും ശ്രമിക്കാം ....,

അത് നിങ്ങളുടെ അടുത്ത് നിന്നുള്ള പ്രതികരണം അനുസരിച്ചിരിക്കും . അപ്പോൾ ഞാൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായി കാണുമെന്നു കരുതുന്നു

ഇനി നിങ്ങൾക്കു എന്താണ് എന്നെ പറ്റി അറിയേണ്ടത് എങ്കിൽ ചോദിക്കാം

കേൾക്കേണ്ട താമസം ഒരുത്തി എണീറ്റ് ചോദിച്ചു , ടീച്ചേർക്കു പഠിച്ചിരുന്ന സമയത്തു എത്ര ലവ് അഫയർ ഉണ്ടായിരുന്നു

മോൾടെ പേരെന്താ

കീർത്തി

കീർത്തി , എന്ത് തന്നെ ആയാലും മോളുടെ അത്രക്കും ഞാൻ പ്രേമിച്ചു നടന്നിട്ടില്ല ,

അത് പറയുമ്പോളും തേർഡ് ബെഞ്ചിൽ ഇരുന്നു കുറച്ചു പേർ ചിരിക്കുന്നു , ഞാൻ ചോദിച്ചു എന്താണ് ചിരിക്കുന്നത് ഞാനുംകൂടി ഒന്ന് കേൾക്കട്ടെ ചിരിക്കാൻ പറ്റുന്നതാണെങ്കിൽ ഞാനുംകൂടാം

അത് വേണ്ട ടീച്ചർ

എനിക്ക് ചിരിക്കാൻ പാടില്ലാത്തതാണെകിൽ എൻ്റെ പീരിയഡിൽ ഒരാളെയും ഒറ്റയ്ക്ക് ഇരുന്നു ചിരിക്കാൻ ഞാൻ അനുവദിക്കില്ല , പറയാൻ പറ്റാത്തവരാണെങ്കിൽ ഈ നിമിഷം ഈ ക്ലാസ് മുറിയിൽ നിന്നും പോകാം , അത് കേട്ടതും എന്നെ പേടിപ്പിക്കാൻ എന്നപോലെ ഒരുത്തി എണീറ്റു

എന്താണ് പേര്

സൗമ്യ

പുറത്തു പോകണമെങ്കിൽ പോകാം ,

പുറത്തു പോകാനല്ല മേം ഞാൻ ചുരിദാറിൻ്റെ പാൻ്റെ ശരിയാക്കാൻ 

💬 Comments

View all comments