0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 382

... എൻ്റെ വയറു കാണിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു 'അമ്മ , പ്രോത്സാഹിപ്പിച്ചതല്ല .

അത് എനിക്കറിയാന്മേലെ ഞാൻ അമ്മക്ക് ഒരു മുത്തംകൊടുത്തു ഇനി സംസാരിച്ചു നിന്നാൽ നേരം വഴുകും വന്നിട്ടു വിശേഷങ്ങൾ പറയാം എന്ന് പറഞ്ഞു പോകാൻ നേരം പപ്പാ ചോദിച്ചു

നീ കാർ എടുക്കുന്നില്ലേ

നാളെ ഞാൻ എടുക്കാം ഇന്ന് പപ്പാ എന്നെ ഒന്ന് കൊണ്ടുവിടുമോ

അതിനെന്താണ് എന്ന് പറഞ്ഞു ഞാനും പപ്പായുംകൂടി അവിടെ എത്തി കോളേജ് ഗേറ്റ് കടക്കുമ്പോളും നെഞ്ച് പിടക്കുന്നു .ഞാൻ ഹാൻഡ് ബാഗ് എടുത്തു തോളിൽ ഇട്ടു. പതുകെ ഞാൻ കോളേജിലേക്ക് കടന്നപ്പോഴേക്കും സൂപ്രണ്ടിനേയും മേരി ടീച്ചറേയും കണ്ടു. ഗുഡ് മോർണിംഗ് വിഷ് ചെയ്തു . ഞാൻ കോളേജിലെ ഞങ്ങളുടെ സെക്ഷൻ സ്റ്റാഫ്‌റൂമിലേക്കു നടന്നു

ഞാൻ സ്റ്റാഫ് റൂമിലെത്തിയപ്പോൾ ഒന്ന് രണ്ടുപേരുണ്ട് പഴയതു .ബാക്കി എല്ലാവരും പുതിയ മുഖങ്ങളാണ് , ഞാൻ പഠിപ്പിക്കുന്ന സമയത്തു എന്നോടൊപ്പം പഠിപ്പിച്ചിരുന്ന നിമ്മിയാണ് ഇന്ന് കോമേഴ്‌സ് HOD .

പിന്നെ സരിത  ടീച്ചർ ഉണ്ട് പിന്നെ നേരത്തെ പറഞ്ഞ മേരി ടീച്ചറും .ഞാൻ അവരോടു മൂന്നുപേരോടും എൻ്റെ വിശേഷങ്ങൾ പങ്കുവെച്ചു

ഇനി അവിടെ രണ്ടു ടീചെര്സ് ഉണ്ട് .

ഞാൻ അവരെ പരിചയപെടാനായി അവരുടെ അടുത്തെത്തി

റസിയ

വന്നിട്ടു ഒരു ഒരു വർഷമാകുന്നേയുള്ളു . ഞാനും എൻ്റെ പേര് പറഞ്ഞു

പിന്നെ ഉള്ളത് ഡെയ്‌സി

ആദ്യത്തെ ഹവർ എനിക്കില്ല ബാക്കി നാലുപേർക്കും ഉണ്ട് , നിമ്മിക്ക്  എക്സാം പേപ്പർ നോക്കാനുള്ളതിനാൽ അവളും അവിടെ ഇരുന്നു .

നിമ്മി > ദിവ്യ നീ കുറച്ചു കഷ്ടപ്പെടും പുതിയ 3rd  സെമസ്റ്ററിലെ പിള്ളേരെ ഒന്ന് പഠിപ്പിക്കുന്നതിന്

ഞാൻ : അതെന്താ

നിമ്മി : നിനക്ക് പകരമെടുത്തിരുന്ന ടീച്ചറേകൊണ്ട്  അവർ ക്ലാസും എടുപ്പിച്ചിരുന്നില്ല ഒപ്പം അവരുടെ ക്ലാസ്സിനെ അവർ ശ്രദ്ധിക്കില്ല . കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല അവരുടെ രീതിയും അങ്ങിനെ തന്നെ

ഞാൻ എല്ലാത്തിനും മൂളികേട്ടതേയുള്ളു

അടുത്ത ഹവറിനുള്ള ബെൽ റിങ് ആയപ്പോൾ എൻ്റെ ഹൃദയവും അതുപോലെ പിടച്ചു

നിമ്മിയുടെ അടുത്തുനിന്നും ഓൾ ഡി ബെസ്ററ് കിട്ടി ഞാൻ

💬 Comments

View all comments