0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 380

കോളേജ് ഗേറ്റിന്റെ ഉള്ളിലേക്കു പ്രവേശനമില്ല .

എക്സ് മിലിറ്ററി ആയ മൂന്നുപേരുണ്ട് അവരെ സെക്യൂരിറ്റിയിൽ നില്കുന്നതുകണ്ടാൽ തന്നെ പേടിച്ചു ഒരാളും ഉള്ളിൽ കയറാൻ നിൽക്കില്ല ഉപദേശിക്കാൻ പറഞ്ഞാൽ തല്ലുന്ന തരത്തിലുള്ളവരാണ് അവർ പ്രിൻസിപ്പൽ മൊയിൻ സർ പിന്നെ സൂപ്രണ്ട് ജയശങ്കർ സ്പോർട്സ് സർ ടോണി ഇതല്ലാതെ ഇവിടെ ഒരു ബോയ്സും ഇല്ല , ഈ പറഞ്ഞവരാണെങ്കിലോ തനി കിളവൻമാരും

ഈ അഞ്ചുവർഷംകൊണ്ടു എൻ്റെ കോളേജിന് പല മാറ്റങ്ങളും വന്നിട്ടുണ്ട് . ഞാൻ പഠിപ്പിച്ചിരുന്നപ്പോൾ അല്ലെങ്കിൽ ഞാൻ പഠിച്ചിരുന്ന സമയത്തെ പഠനരീതിയല്ല ഇപ്പോളത്തെ അതുപോലെതന്നെ കുട്ടികളുടെ രീതിയും എല്ലാം മാറിയിരിക്കുന്നു . ഞാൻ പഠിക്കുമ്പോൾ ടീച്ചേഴ്സിനെ പേടിച്ചു പഠിച്ചിരിക്കുന്നു , ഇന്ന് പേടിപ്പിച്ചു പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്

. പഠിപ്പിക്കുന്നതിനുള്ള അക്കൗണ്ടൻസി ബുക്ക്സ് എല്ലാം ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തിപ്പിച്ചു രണ്ടു ദിവസമായി അതിനുള്ള തെയ്യാറെടുപ്പിലാണ് അങ്ങിനെ ഞാൻ ഇന്ന് കോളേജിലേക്ക് പോകുകയാണ് കുട്ടികൾക്ക് എന്നോടുള്ള പ്രതികരണം എങ്ങിനെയാണ് എന്നു എനിക്കറിയില്ല ,

കോളേജിൽ പോകുമ്പോൾ ഇന്നുവരെ തോന്നാത്ത അല്ലെങ്കിൽ ഞാൻ ആദ്യമായി പഠിപ്പിക്കാൻ പോകുന്ന അന്നുപോലും എനിക്ക് ഈ ടെൻഷൻ ഇല്ലായിരുന്നു . ദൈവത്തിനെയും വിളിച്ചു ഞാൻ പോകാനിറങ്ങുമ്പോൾ പപ്പയുടെ വക ഓൾ ദി ബെസ്ററ് മോളു , എൻ്റെ ചക്കര കുഞ്ഞു കുഞ്ഞാറ്റ.... മമ്മി ഉമ്മ എന്ന് പറഞ്ഞു കവിളത്തു ഒരു ഉമ്മയും തന്നു , ഞാൻ തിരിച്ചു അവൾക്കും കൊടുത്തു

പോകാൻ നേരം പപ്പാ അമ്മയെവിടെ ,

ചെറുപ്പം മുതലേ ഞാൻ പപ്പാ എന്നാണ് വിളിച്ചു ശീലിച്ചത് അതിനാൽ എന്നും പപ്പാ എന്നുമാത്രമാണ് വായിൽ വരൂ .ഇപ്പോൾ മോളും പ്രകാശിനെ അത് തന്നെയായി വിളി

ഞാൻ ഇറങ്ങാൻ നിൽക്കുമ്പോളേക്കും  'അമ്മ എത്തി .

ഈ പെണ്ണ് നാടുകടന്നു പോകുമ്പോളേക്കും സാരി ശരിക്കും ഉടുക്കാൻ തന്നെ മറന്നോ എന്ന് , പറഞ്ഞു എന്നെയുംകൂടി അകത്തേക്കുപോയി ,എന്നിട്ടു സാരിയും ഞെറിയും എല്ലാം കറക്ടാക്കിത്തന്നു . എന്നിട്ടു എന്നെ കളിയാക്കി പറഞ്ഞു നിൻ്റെ വയറു നോക്കാനായി അവിടെ ആൺപിള്ളേർ ഒന്നുമില്ല അതുകൊണ്ടു തന്നെ നീ പേടിക്കാതെ നടന്നോ

അയ്യോടാ

💬 Comments

View all comments