Chapter Title : എൻ്റെ കഥ 2 [Amal]
വേശപ്പോണ്ടാരുന്നതുകൊണ്ട് കൊറച്ചൊക്കെ തിന്നു. വയറിനു പണി കിട്ടുമോന്ന് നല്ല ഡൌട്ട് ഒണ്ടാരുന്നു ഭാഗ്യത്തിന് പേടിച്ചപോലെ ഒന്നും ഉണ്ടായില്ല.
ഇനി ഓഫിസിൽ പോയി ജോയിൻ ചെയ്യണം എങ്ങനെ പോകും സ്ഥാലം ഒന്നും പരിജയം ഇല്ല. അഡ്രെസ്സ് എടുത്ത് ഹോട്ടലിൽ കാണിച്ചു കൊറച്ചു പോണമെന്ന് അവർ പറഞ്ഞു അത്യം അവർ പറഞ്ഞത് എനിക്ക് മനസിലായില്ല എങ്കിലും മുറി ഇംഗ്ലീഷിൽ പറഞ്ഞപ്പോ എനിക്ക് കോരിയൊക്കെ മനസിലായി. സ്ഥലം ഒന്നും അറിയില്ലെന്ന് മനസിലായപ്പോ അവർതന്നെ ടാക്സി വിളിച്ചുതന്നു. അതെന്തായാലും ഉപകാരമായി ഓഫീസിനു മുമ്പിൽ കൊണ്ട് ഇറക്കിവിട്ട് 500 രൂപേം വാങ്ങി ഡ്രൈവർ പോയി.
അയാളെന്നെ പറ്റിച്ചുവെന്ന് പിന്നീടാണ് എനിക്ക് മനസിലായത് 150 രൂപയുടെ ഓട്ടത്തിനാണ് അയാൾ 500 വാങ്ങിയത്. ആ പോട്ടെ അല്ലാതെ എന്തുചെയ്യാൻ.
പിന്നെ ഒട്ടും സമയം കളഞ്ഞില്ല നേരെ പോയി ജോയിൻ ചെയ്തു മാനേജർ ഒരു മലയാളി ആയിരിന്നു അതുതന്നെ ഭാഗ്യം അദ്ദേഹം എല്ലാം വ്യക്തമായി പറഞ്ഞുതന്നു. നാളെ മുതൽ തുടങ്ങിക്കോ ഇന്ന് റെസ്ററ് എടുത്തോളൂ. അതുകേട്ടപ്പോ തന്നെ സന്തോഷമായി.
താമസം കമ്പനി വക ആണ് അവിടേക്ക് പോകാൻ കമ്പനി വണ്ടി റെഡിയാക്കി തന്നു.
ഡ്രൈവർ ഒരു മലയാളി ചേട്ടൻ ആയിരിന്നു എന്നെ കണ്ട ഉടനെ ചേട്ടൻ ചോദിച്ചു
മലയാളി ആണല്ലേ ?
അതെ ............
എവിടാ സ്ഥലം?
കാസറഗോഡ്............ ചേട്ടനോ ?
ഞാൻ ഞാൻ കൊല്ലത്തുന്ന. മോൻ അതിയമായാണോ ബാംഗ്ലൂർ ?
അതെ .........ചേട്ടൻ കൊറേ ആയോ ?
ഇതിപ്പോ ആറാമത്തെ കൊല്ലം.
വണ്ടിയിൽ വരുമ്പോളും ഞങ്ങൾ കൊറേ സംസാരിച്ചു വീട്ടുകാരെ കുറിച്ചും എല്ലാം ചേട്ടന് രണ്ടു പെൺ മക്കളാണ് ആരതിയും അനുവും. അനുവിന്റെ കല്യാണമാണ് അടുത്ത മാസം അതിനു വിളിക്കുകയും ചെയ്തു. പോകാൻ പറ്റില്ല എന്ന് അറിയവായിട്ടും വരാമെന്ന് ഞാൻ സമ്മതിച്ചു.
വണ്ടി ഇറങ്ങി ചേട്ടൻ പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ടാണ് പോയത് പോകുന്നതിനുമുമ്ബ് നമ്പറും തന്നു എപ്പവേണേലും വിളിച്ചോളാനും പറഞ്ഞു.
താമസ സ്ഥലത്തുന്ന് 2 കിലോമീറ്റർ മാത്രമേ ഓഫീസിലേക്കൊള്ളു അത് ഏതായാലൂം നന്നായി അതികം യാത്ര വേണ്ടല്ലോ.
ഓ താമസ സ്ഥലത്തെകുറിച്ച പറഞ്ഞില്ലല്ലോ ഒരു ഹോസ്റ്റൽ പോലെ ഒരു
💬 Comments
View all comments