Chapter Title : എൻ്റെ കഥ 2 [Amal]
സ്ഥലം മൂന്ന് നിലകൾ ഉണ്ട് ഓരോ നിലയിലും ആറോ ഏഴോ മുറികൾ. കമ്പനി സ്റ്റാഫ് മാത്രം അല്ല പഠിക്കുന്നവരും മറ്റും ഉണ്ട് അവിടെ. ഒരു റൂമിൽ രണ്ടു പേര് ഉണ്ടാകും സ്റ്റുഡന്റസ് പൈസ ലാഭിക്കാൻ മൂന്നോ നാലോ പേര് ഷെയർ ചെയ്യും. പിന്നെ നാട്ടിലെ പോലെ അല്ല ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് അവിടെ ഒരേ റൂമിൽ അല്ലെന്ന് മാത്രം (ആണെകിൽ പിന്നെ പറയണ്ടല്ലോ )
അങ്ങനെ കെട്ടിടത്തിന്റെ താഴെ എത്തിയപ്പോ മാനേജർ തന്ന നമ്പറിലേക്ക് വിളിച്ചു കിരൺ എന്ന സ്റ്റാഫിന്റെ നമ്പറാണ് അത് അവനാണ് എന്റെ റൂം മേറ്റ്.
വിളിച്ചപ്പോളൊ നല്ല കോമഡിയും.
ഹാലോ........
കിരൺ അല്ലെ
അതെ ആരാ സംസാരിക്കുന്നെ
ഞാൻ അമൽ റൂം മേറ്റാണ്
ഓ മാനേജർ പറഞ്ഞാരുന്നു ഒരഞ്ചു മിനിറ്റ് ഇപ്പൊ വരാവേ.......... ഇത്രേം പറഞ്ഞു ഫോൺ കട്ടായി
ഇപ്പൊ വരുവല്ലോ വെയിറ്റ് ചെയ്യാം ഞാൻ ഹോസ്റ്റലിലേക്ക് നോക്കി നിന്നു അങ്ങനെ അഞ്ചു പത്തായി പത്തു ഇരുപതായി കിരൺ മാത്രം വന്നില്ല ഒന്നുടെ വിളിച്ചു നോക്കി നേരത്തെ പറഞ്ഞ അതെ ഡയലോഗ് ഇപ്പൊ എത്തുമെന്ന് എവിടന്നു ചോദിച്ചപ്പോ പറയുവാ ബാറിൽ ആണെന്ന്. നാറി ഇതുനേരത്തെ പറഞ്ഞാരുന്നേൽ ഞാൻ ഇങ്ങനെ പോസ്റ്റടിച്ചു നില്കാനാരുന്ന.
അങ്ങനെ നിൽക്കുബോളാണ് നമ്മടെ മച്ചാന്റെ എൻട്രി.അവനെ കണ്ടപാടെ എന്റെ കിളി പാറി നല്ല വെളുത്ത ഒരു സന്നരൻ ഒരു ആറടി അടുത്ത പൊക്കം ആരും കണ്ടാൽ ഒന്ന് നോക്കിനിക്കും പെണ്ണുങ്ങൾ എപ്പ വളഞ്ഞു എന്ന് ചോദിച്ച മതി. വന്ന പാടേ ഒരു ചോത്യവും.
കൊറേ നിന്നു അല്ലെ ...............?
നല്ല ദേഷ്യം വന്നു എങ്കിലും ഒന്നും പുറത്തു കാണിക്കാതെ ഞാൻ ഉത്തരം നൽകി. ഇല്ല കൊഴപ്പം ഇല്ല............
എന്ന വാ രണ്ടാം നിലയില റൂം
എന്റെ ഒരു ബേഗുമെടുത് മച്ചാൻ മുമ്പിൽ നടന്നു ഞാൻ പുറകെയും. റൂം തുറന്ന് അകത്തു കയറി വലിയ റൂം ഒന്നുമല്ല എന്നാലും കൊള്ളാം. രണ്ടു ചെറിയ കട്ടിൽ ഒരു ചെറിയ അടുക്കള ഒരു ടോയ്ലറ്റ് അത്രേ ഒള്ളു റൂമിന്റെ മുമ്പിൽ പൊതുവെ ഒള്ള വരാന്ത ഉണ്ട്
💬 Comments
View all comments