0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Kambikathakal Read All Parts 431

ഞാൻ പതിയെ ഫോണിൽ ഇരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ശബ്ദമുണ്ടാക്കാതെ ഫോണെടുത്ത് സുധിയുടെ നമ്പർ ഡയൽ ചെയ്തു.
സുധി :- ഹലോ
ഞാൻ :- സുധി, ഞാനാണ് അജയ്. നീയൊന്ന് സെക്രട്ടറിയേറ്റിൽ പോയി - - - - - ഈ ഓഫീസിൽ ചെന്ന് എൻറെ അപ്പോയ്മെൻറ് ഓർഡറിൻ്റെ കാര്യവും, ജോയിൻ ചെയ്യാൻ ഒരു 30 ദിവസം കൂടി കൂട്ടി കിട്ടുവാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചറിയുക.
സുധി :- എന്തിനാടാ അത്രയും ദിവസം.
ഞാൻ:- എൻറെ കൈക്ക് ചെറിയൊരു മുറിവുണ്ട് അതൊന്ന് ക്ലിയർ ആകണം. നാല് സ്റ്റിച്ച് ഉണ്ട്.
ഇതെല്ലാം വളരെ ശബ്ദംതാഴ്ത്തി ആണ് ഞാൻ പറഞ്ഞത്. അവൻ "ഓക്കെ' അന്വേഷിക്കാമെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ തൊട്ടുപുറകിൽ അതാ നിൽക്കുന്നു ബാധ. ഇത്രയും നേരം ഞാൻ പറഞ്ഞതൊക്കെ കേട്ടു നിൽക്കുകയായിരുന്നു എന്ന് ആ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി. രൗദ്രം ഭാവത്തോടുകൂടി ഉള്ള നിൽപ്പ്. അടുത്ത ഒരു അറ്റാക്ക് പ്രതീക്ഷിച്ചു തന്നെ ഞാൻ എൻറെ ആ കൈ മാറ്റിപ്പിടിച്ചു.
കിളി :- എന്താടാ ഒളിച്ചും പാത്തും വന്നിരുന്ന് വിളിക്കുന്നത്. ഇത്രയും ദിവസം കിട്ടുമെങ്കിൽ നീ എന്തിനാണ് അത് ഒളിച്ചു വെക്കുന്നത്.
ഞാൻ അതിനു മറുപടി കൊടുക്കാതെ മുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വട്ടം കയറി നിന്നു.
കിളി :- അങ്ങനെ അങ്ങ് പോയാലോ. ഇതിനു സമാധാനം പറഞ്ഞിട്ട് പോയാൽ മതി.
ഒന്നും പറയാതെ ഞാൻ ആ സെറ്റിയിൽ ഇരുന്നു. കിളിയും എൻറെ അടുത്ത് വന്ന് ഇരുന്നു.
കിളി :- ചോദിച്ചത് കേട്ടില്ലേ?
എന്ന് പറഞ്ഞ് എവിടെയോ മറച്ചു വച്ചിരുന്ന കത്തിയെടുത്ത് കയ്യിൽ പിടിച്ചു. ദൈവമേ ഈ കത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണല്ലോ. ഏതെങ്കിലും തരത്തിൽ എതിർക്കാൻ ശ്രമിച്ചാൽ ആ മുറിവുള്ള കൈയ്യിൽ കയറി പിടിക്കും.
ഞാൻ :- ഞാൻ ആരെയും ശല്യപ്പെടുത്താതെ നേരത്തെ പോകാമെന്ന് കരുതിയതാണ്.
കിളി :- എന്നിട്ട് പ്രവർത്തി അതല്ലല്ലോ. എൻറെ കല്യാണക്കാര്യം ചെക്കൻറെ കാര്യം എല്ലാം സംസാരിച്ച് ഒരു അവിയൽ പരുവം ആക്കിയിട്ട് പോകാം എന്ന് കരുതിയോ.
ഞാൻ:- ഇനിമേലിൽ ഒന്നും പറയില്ല. എന്നെ ഒന്ന്

💬 Comments

View all comments