0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Kambikathakal Read All Parts 430

വെട്ടി മാറ്റി. ചോര വന്നു കുതിർന്നിരുന്നതിനാൽ അവിടെ നിന്നും അത് വേർപെട്ടു പോരാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു, വേദനയും ഉണ്ടായി. അതിനുശേഷം മുറിവുള്ള ഭാഗത്ത് സ്പിരിറ്റ് കൊണ്ട് തുടച്ചു. ഇത് ചെയ്യുന്നതിനിടയിൽ ആ കാളി ഇടക്കിടക്ക് ഒളികണ്ണാൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുറിവിൽ നിന്നും പഴയ ഡ്രസ്സിംഗ് മാറ്റിയപ്പോൾ ഉണ്ടായ വേദന സഹിക്കാൻ കഴിയാതെ ഞാൻ ചുവരിലേക്ക് ചാരിയിരുന്നു. മുറിവ് ക്ലീൻ ചെയ്തപ്പോൾ ഞാനൊന്ന് അങ്ങോട്ട് നോക്കി ഏതെങ്കിലും സ്റ്റിച്ച് വിട്ടു പോയിട്ടുണ്ടോ എന്ന് അറിയാൻ. കാരണം കാലത്ത് കൈപിടിച്ചുള്ള തിരിച്ചിൽ അത്ര ശക്തിയിൽ ഉള്ളതായിരുന്നു. പക്ഷേ കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല. ഇങ്ങനെ തുടർന്നാൽ മുറിവുണങ്ങാൻ ഒരുപാട് ദിവസം പിടിക്കും. ഡ്രസ്സ് ചെയ്തുകഴിഞ്ഞ് എഴുന്നേറ്റപ്പോൾ
കിളി:- എൻറെ അടുത്ത അഭ്യാസം കാണിക്കരുത്. എനിക്ക് ഇനി താഴെ ഭൂമിയും മുകളിൽ ആകാശവും മാത്രമേയുള്ളൂ .
ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റ് പോന്നു. മുറിയിൽ വന്നു കട്ടിലിൽ കയറി കിടന്നു. ഡ്രസ്സ് ചെയ്യുന്നതിന് മുറിവൊക്കെ തുടച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം കൈക്ക് വേദന അനുഭവപ്പെട്ടു. ഒരു തലയിണയെടുത്ത് തലയുടെ മുകളിൽ വെച്ച് അതിൽ കൈവച്ചാണ് കിടന്നത്. പുറം തിരിഞ്ഞു കിടന്നതു കൊണ്ട് മുറിവ് വന്ന കൈ, സൈഡിൽ മുകളിൽ ആയിരുന്നു. കുറച്ചുനേരം അങ്ങനെ കിടന്നു. എൻറെ കാര്യങ്ങളൊക്കെ അവതാളത്തിലാകും എന്ന് തോന്നുന്നു. പേപ്പറുകൾ ഒന്നും ശരിയായിട്ടില്ല, അടുത്ത ദിവസം തന്നെ അതിനു പോകണം. വൈകിട്ട് ഒന്ന് പുറത്തിറങ്ങണം ഏതെങ്കിലും കൂട്ടുകാരെ തപ്പണം നാളെ അവരെയും കൂട്ടി പോകേണ്ട സ്ഥലത്തൊക്കെ പോകണം. ഇതൊക്കെ എത്ര ദിവസംകൊണ്ട് ശരിയാകും എന്ന് അറിയില്ലല്ലോ. ഏതായാലും സുധിയെ വിളിച്ച് ദിവസം കൂട്ടുന്നത് എങ്ങനെയെന്ന് ഓഫീസിൽ ചെന്ന് ചോദിച്ചറിയാൻ പറയണം. ഞാൻ എഴുന്നേറ്റ് ഹാളിൽ ചെന്ന് സമയം നോക്കിയപ്പോൾ 3:00 മണി. ഞാൻ ആ ബാധയെ തിരക്കി അടുക്കളയിലും പുറത്തും ഒക്കെ നടന്നു, കണ്ടില്ല. തിരിച്ച് അകത്തേക്ക് കയറിയപ്പോൾ അവർ കിടക്കുന്ന മുറി അടഞ്ഞുകിടക്കുന്നു. ഇതുതന്നെ തക്കം ആ കാളി അറിയാതെ വേണം വിളിക്കാൻ, ദിവസത്തിൻ്റെ കാര്യമൊക്കെ പറയുന്നത് കേട്ടാൽ, അതു മതി അമ്മുമ്മയോട് പറയാൻ.

💬 Comments

View all comments