0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Kambikathakal Read All Parts 429

മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റു പോയാൽ മതി.
ഞാൻ:- എനിക്കു മതിയായി.
കിളി :- അവിടെ ഇരിക്ക് ഞാൻ വാരി തരാം.
ദേഷ്യത്തോടെ എൻറെ കയ്യിൽ പിടിച്ച് കസേരയിലിരുത്തി. ഭദ്രകാളിയുടെ ഒരു കയ്യിൽ കത്തി ഉണ്ട്.
ഞാൻ:- ഒരു ശല്യത്തിനും ഇനിമേലിൽ വരില്ല.
കിളി :- നിന്നോട് ഞാൻ കഴിഞ്ഞ രാത്രി പറഞ്ഞതല്ലേ എൻറെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കരുതെന്ന്.
ഇതും പറഞ്ഞ് ആ മുറിവ് സംഭവിച്ച കയ്യിൽ കയറി പിടിച്ചു. രാവിലത്തെ സംഭവം ഓർത്തപ്പോൾ ഞാൻ ഞെട്ടി. കൈ വിട്ടുകിട്ടാൻ ബലം പ്രയോഗിച്ചാൽ ആ മുറിവിന് വീണ്ടും ക്ഷതം പറ്റും. അതുകൊണ്ട് അനുസരണയോടെ ഞാൻ കസേരയിൽ ഇരുന്നു. ഇതിനെന്താ ബാധ കയറിയോ. അനുസരിച്ചില്ലെങ്കിൽ ആ കത്തി കൊണ്ടുള്ള പ്രയോഗവും നടത്തിയാൽ........ ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഒരു വിധത്തിൽ കഴിച്ചു എഴുന്നേറ്റു.
കിളി :- അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കാൻ അറിയാമല്ലേ.
കയ്യിലെ പിടി വിട്ടിരുന്നില്ല.
കിളി :- ഇനിയെങ്ങാനും നിൻറെ വായിൽ നിന്നും എൻറെ കല്യാണത്തിൻ്റെ കാര്യമെങ്ങാൻ പുറത്തു വന്നാൽ......... നിന്നെയങ്ങ് തട്ടിയിട്ട് ഞാൻ ജയിലിൽ പോകും അതാണ് ഇപ്പോൾ സുഖം.
എത്ര ക്രൂരമായാണ് സംസാരിക്കുന്നത്. ബാധ യാണോ ഭ്രാന്താണോ എന്താണെന്നറിയില്ല.
കിളി:- എവിടെ നിൻറെ കൈ ഡ്രസ്സ് ചെയ്യേണ്ടേ, അത് ചെയ്തു കഴിഞ്ഞിട്ട് പോയി കിടന്നാൽ മതി. ഞാൻ ചെയ്തു തരാം. വേഗം മരുന്ന് എടുത്ത് പുറത്തേക്ക് വാ.
ഇതു പറഞ്ഞ് കൈ മോചിപ്പിച്ചു. ഈ ഭദ്രകാളിയുടെ സ്വഭാവം എന്താണെന്ന് അറിയില്ലല്ലോ, അതിനാൽ മരുന്ന് എടുത്ത് അടുക്കളയുടെ പുറത്തേക്ക് ചെന്നു. ചെന്നപ്പോൾ ആ കാളിയെ അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ മുഖവുമൊക്കെ കഴുകി വരുന്നത് കണ്ടു. മുഖത്തു നോക്കിയപ്പോൾ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് പോലെ തോന്നി. കരഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. ഒന്നും ചോദിക്കാനോ പറയാനോ പറ്റില്ലല്ലോ എപ്പോഴാണ് ആക്രമണമെന്ന് അറിയില്ല. അതും ആ മുറിവ് പറ്റിയ കയ്യിൽ തന്നെയാണ് പിടിച്ച് ആക്രമിക്കുന്നത്.
കിളി:- ഇരിക്കട അവിടെ.
അടുക്കളയുടെ ചവിട്ടുപടി കാണിച്ചുതന്നു. ഞാൻ അവിടെ ഇരുന്നു കൂടെ ആ കാളിയും. മരുന്ന് ഇട്ടു വച്ചിരിക്കുന്ന ബോക്സിൽ നിന്നും കത്രികയെടുത്തു പഴയ ഡ്രസ്സിംഗ്

💬 Comments

View all comments