0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Kambikathakal Read All Parts 406

വന്നത് ഞാൻ അറിഞ്ഞില്ല കിളി എൻറെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയിരുന്നു. രാത്രിയിൽ അമ്മ ഉറക്കം ആയാൽ, കിളി എൻറെ നെഞ്ചിൽ തല വെച്ചാണ് ഉറങ്ങുന്നത്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. എൻറെ പേപ്പർ ഒക്കെ ശരിയായി, പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. പോകുന്നതിനു മുമ്പ് രണ്ടു മൊബൈൽ ഫോണുകൾ വാങ്ങി (Nokia1100). രണ്ട് കണക്ഷനും എടുത്തു, രണ്ടുപേരുടെയും നമ്പറുകൾ രണ്ടു ഫോണുകളിലും സേവ് ചെയ്തു. അമ്മയുടെ മുമ്പിൽ വെച്ച് ഒന്നു കിളിയുടെ കയ്യിൽ കൊടുത്തു.
ഞാൻ:- ഇവിടത്തെ ഫോൺ എപ്പോഴാണ് ചത്തു പോകുന്നത് എന്നറിയില്ല. അതുകൊണ്ട് ഈ ഫോൺ ഇരിക്കട്ടെ. ഇടക്ക് വിളിക്കാം, 'എന്ത്' വിശേഷം ഉണ്ടെങ്കിലും വിളിച്ചു പറയണം.
അങ്ങനെ കൊടുത്തത് എപ്പോഴെങ്കിലും വിളിക്കുമ്പോൾ അമ്മയ്ക്ക് സംശയം ഒന്നും വേണ്ടല്ലോ എന്ന് കരുതിയാണ്. ഞാൻ നാളെ പോവുകയാണ്, പോകുന്ന വഴി എൻറെ സ്വന്തം വീട്ടിൽ ഒന്ന് കയറണം. എൻറെ വീടിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. എൻറെ വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനും അനിയത്തിയും. അച്ഛൻ ഫിഷിംഗ് ഹാർബറിൽ ചെറിയൊരു തരകൻ ആണ്. അമ്മ ഹൗസ് വൈഫ്, അനിയൻ ഡിഗ്രി ഫൈനൽ ഇയർ. അനിയത്തി പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞല്ലോ എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മയുടെ വീട്ടിലേക്ക് വന്നതാണ്. നാളെ ഞാൻ ഇവിടെ നിന്നും പോയാൽ എൻറെ സ്വന്തം വീട്ടിൽ കയറി അടുത്ത ദിവസമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. എനിക്ക് അങ്ങനെ പോകുവാൻ ഒട്ടും താല്പര്യമില്ല, കിളിയെ പിരിഞ്ഞിരിക്കാനുള്ള വിഷമമാണ് കാരണം. പക്ഷേ വീട്ടിൽ കയറാതിരിക്കാൻ പറ്റില്ലല്ലോ, ഇതിനിടയിൽ ഏതെങ്കിലും ദിവസം പോയി വരണം എന്ന് വിചാരിച്ചതാണ് നടന്നില്ല. എറണാകുളം ജില്ലയിലാണ് വീട്. ഇന്നു മുഴുവൻ കിളി അമ്മുമ്മ കാണാതെ കരയുകയായിരുന്നു. എനിക്കും വിഷമം ആയി, എന്തായാലും പോയേ പറ്റൂ. ഒരു ജോലി ഉണ്ടെങ്കിലെ കിളിയുടെ കാര്യം വീട്ടിൽ പറയാൻ പറ്റു. നടക്കണമെന്നില്ല, എതിർത്താൽ വിളിച്ചുകൊണ്ടു പോകാമല്ലോ. അതുകൊണ്ട് താൽക്കാലികമായ വിഷമം സഹിക്കുക തന്നെ. എൻറെ കൈയുടെ മുറിവ് ഒക്കെ മാറിയിട്ടും കിളി വാതിൽക്കൽ തന്നെയാണ് കിടന്നിരുന്നത്. നാളെ ഉച്ചകഴിഞ്ഞാണ് പോകുന്നത്, വൈകുന്നേരമാകുമ്പോഴേക്കും വീട്ടിലെത്തും.

💬 Comments

View all comments