Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
പ്രപഞ്ചം അശാന്തമാകുന്നു.'
അതെ ഇന്ദ്രിയ ദാഹങ്ങൾ എന്ന് പറഞ്ഞാൽ വികാരം വിചാരത്തെ കീഴടക്കുന്നത്. അത് നടന്നാൽ പിന്നെ പ്രണയം നഷ്ടപ്പെട്ടു. ഞാനന്ന് കാണിച്ചത് അവിവേകമാണ്. ഇങ്ങനെയൊരു ചുറ്റുപാടിൽ നമ്മൾ എത്തപ്പെടുന്ന ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്ന് ആ സംഭവം നടന്നതിനു ശേഷം. മോൾ എന്നോട് കാണിച്ച അകൽച്ചയും വിരോധവുമാണ് എന്നെ ഒരു മനുഷ്യൻ ആയി മാറ്റിയത്. അപ്പോൾ മുതലാണ് ഞാൻ പ്രണയമെന്തെന്ന് അറിഞ്ഞത്. ആ പ്രണയം നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കണം. എന്നുകരുതി ജീവിതാവസാനം വരെ ഞാൻ അത് കവർന്ന് എടുക്കില്ല എന്നൊന്നും വിചാരിക്കണ്ട. മോൾ എന്ന് എല്ലാവരും അറിഞ്ഞു എൻറെ സ്വന്തം ആകുന്നുവൊ, അന്ന് എൻറെ മോളുടെ പോലും അനുവാദമില്ലാതെ ഞാൻ അത് കവർന്ന് എടുക്കും. അതുവരെ ഒരു നിധി പോലെ ഞാൻ കാത്തുസൂക്ഷിക്കും.
ഇത്രയും പറഞ്ഞു കൂടുതൽ ചേർത്തണച്ചു. രാത്രി മുഴുവൻ കരച്ചിലും ബഹളവും ആയിരുന്നു. അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിന് സിമ്പിൾ നിലക്കും വരെ എൻറെ മാറിൽ ആയിരുന്നു കിളി. നേരം വെളുത്തിട്ടും അമ്മൂമ്മ മാറുന്ന സമയങ്ങളിൽ കിളി എൻറെ മാറത്തണഞ്ഞു കൊണ്ടിരുന്നു. മിക്കവാറും ആ പെൺകൊച്ചു കരച്ചിൽ തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ് പോകാനുള്ള സമയം അടുത്തപ്പോൾ എൻറെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. കിളിയുടെ കണ്ണും മുഖവും ഒക്കെ കരഞ്ഞുകരഞ്ഞ് വീർത്തിരുന്നു. അമ്മൂമ്മയും കരഞ്ഞിട്ടുണ്ട്. ഞാൻ പലപ്പോഴും പൊട്ടിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തി. ഇതിനിടയിൽ എൻറെ സൈക്കിളിൻറെ താക്കോൽ കിളിയേ ഏൽപ്പിച്ച് പ്രകാശന് കൊടുക്കാൻ പറഞ്ഞു. മൂന്നുമണിക്കാണ് ഓട്ടോ പറഞ്ഞിരിക്കുന്നത്, ഓട്ടോയിൽ ടൗൺ വരെ പോയി അവിടെ നിന്നും ബസ്സിന് വീട്ടിലേക്ക്. സമയം 2:45 ആയപ്പോഴേക്കും എല്ലാവരുടെയും പിടിപെട്ടു. കിളി അമ്മ നോക്കി നിൽക്കെ എന്നെ വന്നു കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കിളിയുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഞാനും കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മൂമ്മയും ഒപ്പം. കിളി അലമുറയിട്ട് കരയുകയാണ്. അതിനിടയിൽ
കിളി :- ഞാൻ സമ്മതിക്കില്ല പോകാൻ........ എനിക്കും വരണം....... എന്നെയും കൊണ്ടുപോകണം. എന്നൊക്കെ ഏങ്ങലടിച്ച് കരയുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. എൻറെ ഹൃദയം പൊട്ടിപ്പോകും എന്ന അവസ്ഥയിൽ എത്തി. അതിനിടയിൽ വണ്ടി വന്നു. ഞങ്ങൾ
💬 Comments
View all comments