Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
മൂന്നു പേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കിളിയുടെ കരച്ചിൽ ആണ് സഹിക്കാൻ കഴിയാത്തത്. ഞാൻ ആലോചിക്കുകയായിരുന്നു. ഈ പെണ്ണിന് ഇത്രക്ക് ഇഷ്ടം ഉണ്ടായിട്ടാണോ കുറച്ചു നാൾ മുമ്പ് എന്നെ കത്തിയെടുത്ത് പേടിപ്പിച്ചിരുന്നത്. കരച്ചിൽ കണ്ടിട്ട് എനിക്കും ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല പോകാൻ, ഞങ്ങൾ മൂന്നു പേരും വീടിനു പുറത്തേക്ക് ഇറങ്ങി. എന്നെ യാത്രയാക്കാൻ ആണ് അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയത് പക്ഷേ കിളി അകത്തേക്ക് തന്നെ ഓടിക്കയറി. ഞാൻ അകത്തേക്ക് ചെന്നു, കിളി ചുവരിൽ തലയിട്ട് അടിച്ച് കരയുന്നു. ഞാൻ അടുത്തു ചെന്നു ചുമലിൽ കൈ വെച്ച് തടഞ്ഞു.
കിളി:- എൻ്റെ എട്ടാ എന്നെയും കൊണ്ടുപോകു.........
എനിക്ക് സഹിക്കാൻ കഴിയുന്നില്ല........
ഞാൻ:- എനിക്കും വിഷമം ഉണ്ട്, പക്ഷേ നമ്മൾ രണ്ടുപേരും ചേർന്നുള്ള ജീവിതത്തിന് ഇത് അനിവാര്യമാണ്. താൽക്കാലികം ആയിട്ടുള്ള ഒരു വിട്ടുനിൽക്കൽ. ഞാൻ അവധി ദിവസങ്ങളിൽ പരമാവധി ഇവിടെ എത്തും. അതുകൊണ്ട് വിഷമിക്കേണ്ട. ഞാൻ അകലേക്കല്ലല്ലോ പോകുന്നത്, കേരളത്തിൽ തന്നെയല്ലേ. സമാധാനം ആയിരിക്കും അമ്മൂമ്മയെ സമാധാനിപ്പിക്കണം. പ്രകാശൻ വരുമ്പോൾ എന്നെ വിളിക്കണം. കരയാതിരിക്കു, മോള് കരയുന്നത് കണ്ടു കൊണ്ടുപോയാൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല. ഞാൻ രാത്രി വിളിക്കാം. ഫോൺ ബാറ്ററി ചാർജ് നോക്കണം, ഓഫ് ആയി പോകാൻ അനുവദിക്കരുത്. ഒഴിവ് സമയങ്ങളിൽ ഞാൻ വിളിക്കാം. ശരിയെന്നാൽ
ഞാൻ പുറത്തിറങ്ങി കിളിയും പുറകെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു നീങ്ങി.
💬 Comments
View all comments