Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കിളിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, കട്ട കലിപ്പിലാണ്. ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി. ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചത് തന്നെ രണ്ടു കാരണങ്ങൾക്കാണ്, ഞാൻ വാങ്ങിയ വണ്ടിയും കാണിക്കാം. ഭാവി വധുവും എൻറെ വീട്ടുകാരും തമ്മിൽ ഒന്ന് കണ്ടോട്ടെ എന്ന് കരുതി. ഇതിപ്പോൾ തുടക്കത്തിൽ തന്നെ ബോംബ് ആണല്ലോ. ഭക്ഷണം കഴിഞ്ഞ് ഞാൻ, എൻറെ മുറിയിലേക്ക് പോയി, വാതിൽ ചാരി കട്ടിലിൽ കയറി കിടന്നു. അമ്മൂമ്മയും കിളിയും അടുക്കളയിൽ പണിയിലായിരുന്നു. നാളെ രാവിലെ പോകുന്നതിനാൽ ബാക്കിവന്ന ഭക്ഷണങ്ങൾ എല്ലാം ഫ്രിഡ്ജിൽ കയറ്റി വെക്കുന്നതിൻ്റെയും, പാത്രങ്ങൾ കഴുകി വെക്കുന്നതിൻ്റെയും തിരക്കിലാണ്. യാത്ര ചെയ്തതിൻ്റെ ക്ഷീണത്തിൽ ആ കിടപ്പിൽ കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നെങ്കിലും കണ്ണുകൾ ബലമായി തുറന്നു കൊണ്ടിരുന്നു, പക്ഷേ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. എപ്പോഴൊ ചുണ്ടിൽ പൂവിതൾ തൊടുന്നതു പോലുള്ള അനുഭൂതി, കണ്ണുതുറന്നു നോക്കിയപ്പോൾ കിളി എൻറെ ചുണ്ടിൽ ചുംബിക്കുന്നു.
കിളി: കള്ളാ........ ഉറക്കം നടിക്കുന്നൊടാ........ എത്ര നേരം ഞാൻ നോക്കി കിടന്നു.കാണാതായപ്പോൾ നോക്കാമെന്ന് കരുതി വന്നതാണെടാ കൊരങ്ങ......... എന്നിട്ട് എൻറെ അടുത്ത് നിൻറെ അഭ്യാസം എടുക്കുന്നൊ........
എന്ന് പറഞ്ഞ് ചുണ്ടിൽ കടിച്ചു.ഞാൻ വേദന കൊണ്ട് ഹാ....... എന്ന് ഒച്ച ഉണ്ടാക്കി.
കിളി: എടാ കള്ളാ......... ആകെ ഒരു ദിവസം മുഴുവൻ കിട്ടുന്നില്ല, അതിനിടയിൽ വീട്ടിലേക്കുള്ള യാത്ര.
ഞാൻ: എടി കാളി........ നീയും നിൻറെ അമ്മായിഅമ്മയും കൂടി നല്ല രീതിയിൽ കാണുന്ന അവസാന ദിവസം ആയിരിക്കും നാളെ.
കിളി: അതെന്താ അങ്ങനെ ?
ഞാൻ: എടി പൊട്ടി കാളി. നിനക്ക് തോന്നുന്നുണ്ടോ ഈ ബന്ധം അവർ അംഗീകരിക്കുമെന്ന്. നിൻ്റെ വീട്ടുകാരും എൻറെ വീട്ടുകാരും എല്ലാവരും ഈയൊരു വിഷയത്തിൽ ഒറ്റക്കെട്ടായിരിക്കും. അതുകൊണ്ട് നാളെ പോകുമ്പോൾ നിൻറെ അമ്മായിഅമ്മയെ പരമാവധി സോപ്പ് പിടിക്കാൻ നോക്കുക.
കിളി: അതിനാണോ നാളെ പോകുന്നത്.
ഞാൻ: വണ്ടി മേടിച്ചത് കാണിക്കുകയും വേണം, പിന്നെ എൻറെ ഭാവി വധുവുമായി നല്ല രീതിയിലുള്ള ഗൃഹസന്ദർശനവും. അതൊക്കെ പോട്ടെ എവിടെ നീ തരാമെന്ന് പറഞ്ഞ മധുരം.
കിളി: എടുത്തോ?
ഞാൻ: എന്ത് എടുത്തോളാൻ?
കിളി: മധുരം..
ഞാൻ: എവിടെ
💬 Comments
View all comments