Chapter Title : എൻ്റെ കിളിക്കൂട് 17 [Dasan]
ഒന്നും മനസ്സിലാവില്ല. ഞാൻ പതിയെ കസേരയിൽ നിന്നും എഴുന്നേറ്റു, അവരോടൊപ്പം സിറ്റൗട്ട് വരെ എത്തി പതിയെ കൈയ്യടിച്ചു. മുറ്റത്തേക്കിറങ്ങി യ അവർ തിരിഞ്ഞു നോക്കി.
ഞാൻ: ഇവളെ കൊണ്ടു പോകുന്നതൊക്കെ കൊള്ളാം, ഇനി ഇതുപോലെ ഇവളുടെ കൈയ്യിൽ കാണുന്ന പോലെ ഒരു വിഷയം ഉണ്ടായാൽ എൻറെ സ്വഭാവം മാറും. ഇപ്പോൾ കിട്ടിയതല്ല, നീയൊക്കെ മുട്ടുകാലിൽ ഇഴയും. ഇനി ഇവളോട്, നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും...... ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും.
ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കട്ടിലിൽ കയറി കിടന്നു.
💬 Comments
View all comments