0%

Chapter Title : എൻ്റെ കിളിക്കൂട് 20 [Dasan]

Author : Kambikathakal Read All Parts 278

ഞങ്ങൾ അന്ന് അജയൻറെ വീട്ടിൽ വന്നത്. വീട്ടുകാരുമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം എന്ന് കരുതിയാണ് വന്നത്. വന്നപ്പോൾ ഇങ്ങനെയൊരു ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ, ചീതമ്മ ഞങ്ങളോട് പറഞ്ഞു ഇനി ഒന്നും സംസാരിക്കണ്ട എന്ന്. അതോടെ ആ സംസാരം അവിടെ വച്ച് നിന്നു. ചീതമ്മക്ക് അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു, അത് പറഞ്ഞില്ല എന്നേയുള്ളൂ. ഞങ്ങൾക്കാർക്കും അജയൻറെ മറ്റ് ബന്ധങ്ങളൊന്നും അവിടെ വരുന്നതുവരെ അറിയില്ലല്ലോ. ചീതമ്മ ഒട്ടു അജയനോട് ഇഷ്ടമാണെന്ന് പറഞ്ഞും ഇല്ല. ഇപ്പോൾ ആക്സിഡൻറ് നടന്നതിന് ശേഷം സീതയും ഞാനും കൂടിയാണ് അജയനെ പരിചരിച്ചത്. ഇത് കേൾക്കുമ്പോൾ അജയൻ റെ ബന്ധുക്കൾക്ക് ആയാലും ഒരു സംശയം ഉണ്ടാകാം, കല്യാണം കഴിക്കാത്ത ഒരു പെൺകുട്ടി പ്രായപൂർത്തിയായ ഒരു ആണിനെ പരിചരിക്കാൻ നല്ല കുടുംബത്തിൽപ്പെട്ട അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന്. ആര് കേട്ടാലും അതു തന്നെ പറയൂ. പക്ഷേ എൻറെ മോള് പറഞ്ഞത്, അച്ഛാ എനിക്ക് അണ്ണനെ ഇഷ്ടമാണ് അത് നേരത്തെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അതിനിടയിൽ ആ ചേച്ചിയും അണ്ണനും ആയി പ്രണയത്തിലാണെന്നും കല്യാണം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞു. അതോടെ ഞാൻ അവരുടെ ഇടയിൽ ഒരു അധികപ്പറ്റ് ആക്കണ്ട എന്ന് കരുതി പിന്മാറി. ഇപ്പോൾ ആ ചേച്ചി അണ്ണനിൽ നിന്നും അകന്നു. വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഈ കണ്ടീഷനിൽ അണ്ണനെ ശുശ്രൂഷിക്കാൻ ആരാണുള്ളത്, വീട്ടുകാർ പോലും തിരിഞ്ഞുനോക്കുന്നില്ല. അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് പറ്റുമോ? ഞാൻ ഒരുപാട് സ്നേഹിച്ച അണ്ണനല്ലേ, അതുകൊണ്ട് ഞാൻ പരിചരിച്ചു കൊള്ളാം. ആരുമില്ലാത്ത ആ അവസ്ഥയിൽ അജയനെ ഞങ്ങൾ എന്ത് ചെയ്യണമായിരുന്നു.
ഞാൻ: എല്ലാം ശരിയാണ്. എനിക്ക് ആരും ഉണ്ടായില്ല, നിങ്ങളല്ലാതെ. അതുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്, സീത വന്നിരിക്കുന്ന ഇപ്പോഴത്തെ കേസ് നല്ലതാണ്. അത് എത്രയും പെട്ടെന്ന് നടത്താൻ നോക്കുക.
ചേട്ടൻ: അജയനെ ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല. ഞങ്ങൾക്ക് ഒരു കൊമ്പത്തെ കേസിനോട് താല്പര്യമില്ല. ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്ക് അജയൻ റെ കാര്യത്തിൽ താൽപ്പര്യം ഉള്ളതുകൊണ്ടാണ് അന്ന് വീട്ടിൽ വന്നത്. ഇപ്പോഴും ഞങ്ങൾക്ക് താൽപര്യമാണ് അജയ.
ഞാൻ: ഞാൻ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ല ചേട്ടാ.

💬 Comments

View all comments