0%

Chapter Title : എൻ്റെ കിളിക്കൂട് 20 [Dasan]

Author : Kambikathakal Read All Parts 278

ചേട്ടൻ: അജയന് ഇഷ്ടമല്ല എങ്കിൽ ഞാൻ മോളോട് പറഞ്ഞു മനസ്സിലാക്കി കൊള്ളാം. പക്ഷേ മോൾ എത്രത്തോളം ഇത് ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, തിരിച്ച് വീട്ടിലേക്ക്. അവിടെ ചെല്ലുമ്പോൾ സിറ്റൗട്ടിൽ സീത ഇരിപ്പുണ്ട്. ഞങ്ങളുടെ വരവും പ്രതീക്ഷച്ചുള്ള ഇരിപ്പാണ്. പക്ഷേ ചേട്ടൻറെ മുഖഭാവം കണ്ടപ്പോൾ തന്നെ സീതക്ക് വിവരം മനസ്സിലായി. സീത എൻറെ മുഖത്തേക്ക് നോക്കി, ഞാൻ മുഖം കൊടുക്കാതെ അകത്തേക്ക് കയറി. ചേട്ടൻ അകത്തേക്ക് വന്ന് ടിവി ഓൺ ചെയ്ത് ന്യൂസ് ചാനൽ വച്ചു, ഞാനും അത് കണ്ടിരുന്നു. തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ എൻറെ മനസ്സ് കലുഷിതമായിരുന്നു. ഞാൻ റൂമിലേക്ക് പോകുന്നത് നോക്കി സീത സിറ്റൗട്ടിൽ നിൽപ്പുണ്ടായിരുന്നു. എൻറെ ജീവിതം ആകെ താറുമാറായി പോയിരിക്കുന്നു. സുധി പറഞ്ഞത് കേട്ടപ്പോൾ, എന്നെ വിട്ടു പോയെങ്കിലും അവൾ സുഖമായിരിക്കുന്നു എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ കണ്ടപ്പോൾ ഉള്ള അവസ്ഥ, വളരെ പരിതാപകരമാണ്. ഒരു ആക്സിഡൻറ് പറ്റി അത്യാസന്ന നിലയിൽ കിടന്നിട്ട് എനിക്ക് ആരുമുണ്ടായില്ല, ചേട്ടൻ ഓഴിച്ച്. ഇനി എന്തിനു ജീവിക്കണം, ആർക്കുവേണ്ടി ജീവിക്കണം. ഒന്നിനോടും പ്രതിപത്തി ഇല്ല. സീതക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിൽ ഞാൻ ഇവിടെ നിന്ന് പോയേ പറ്റൂ. ഇവിടെ നൽകുന്ന ഓരോ നിമിഷവും ആ പെൺകൊച്ച് എന്നിലേക്ക് കൂടുതൽ അടുക്കാനേ ശ്രമിക്കു. അത് അനുവദിച്ചു കൊടുത്തു കൂടാ, നല്ല ഭാവിയാണ് ആ പെൺകുട്ടിക്ക് വേണ്ടത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടുക. അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കണം. പിറ്റേദിവസം മുതൽ അതിരാവിലെ എഴുന്നേറ്റ് റെഡിയായി അവിടെനിന്നും ഇറങ്ങി. രാത്രിയിൽ വളരെ വൈകിയാണ് റൂമിലെത്തി കൊണ്ടിരുന്നത്. ചേട്ടൻറെ വീട്ടിലേക്ക് ഉള്ള പോക്ക് നിന്നു. ഭക്ഷണം ഒക്കെ വെളിയിൽനിന്ന് ഏതെങ്കിലും സമയം കഴിച്ചെങ്കിൽ ആയി. ഓഫീസിൽ ചെന്നാൽ ജോലി ശ്രദ്ധിക്കാതെയായി. ഫയലുകൾ മേശപ്പുറത്ത് കുന്നുകൂടി കൊണ്ടിരുന്നു. പല ദിവസങ്ങളിലും വില്ലേജ് ഓഫീസർ വിളിച്ച് വഴക്കു പറച്ചിൽ പതിവായി. ഇതിനിടയിൽ ഒരു ദിവസം ചേട്ടൻറെ അടുത്ത് ചെന്ന് ഒരു ലോൺ എടുക്കാൻ സ്ഥിരം അഡ്രസ്സ് ഉള്ള ഒരാളുടെ അക്കൗണ്ട് നമ്പർ വേണം എന്ന് പറഞ്ഞു.

💬 Comments

View all comments