Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
പാഞ്ഞു പോകുന്നത് കണ്ടു ഞാൻ അതെടുത്ത് ഒന്നു മറിച്ചുനോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അമ്മ അടുക്കളയിലേക്ക് വിളിച്ചിട്ട് ചെന്നപ്പോൾ അമ്മൂമ്മ എന്നോട് പറഞ്ഞു:- "നീ അവളുടെ കാലിന് കുറച്ച് ഓയിൽമെൻറ് പുരട്ടി കൊടുക്കു ഞാൻ അപ്പോഴേക്കും ചായയും പലഹാരവും ചൂടു പിടിക്കാനുള്ള വെള്ളവും ചൂടാക്കാം" ഞാൻ ശരി എന്ന് പറഞ്ഞെങ്കിലും കിളിയുടെ മനോഭാവം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഓയിൽമെൻറ് മായി റൂമിലേക്ക് ചെന്നു മുഖത്തേക്ക് നോക്കാതെ കട്ടിലിൽ അരികിലിരുന്ന് നേരുള്ള കാലെടുത്ത് എൻറെ മടിയിൽ വച്ച് പതിയെ കാൽപ്പാദത്തിൽ പറ്റിച്ചേർന്നു കിടന്നിരുന്ന പാദസരം മുകളിലേക്ക് കയറ്റി വച്ച് ഓയിൽമെൻറ് പുരട്ടി. എന്നിട്ട് മൃദുവായി കാല് തടവിക്കൊടുത്തു. ഞാൻ മുഖത്തേക്ക് നോക്കാൻ പോയില്ല, ഇടക്ക് കാല് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല കാൽപാദത്തിന് അടുത്തായിരുന്നു വേദന അതിനു മുകളിലുള്ള ഭാഗത്ത് ഞാൻ കയറി മുറുകെപ്പിടിച്ചപ്പോൾ കിളി മറ്റേ കാലു കൊണ്ട് എന്നെ പതിയെ ചവിട്ടി. ആ ചവിട്ട് എൻറെ ഹൃദയത്തിൻ ആണ് വേണ്ടത് ഉടനെ ഞാൻ കൈ പിൻവലിച്ചു കാൽ മോചിപ്പിച്ചു. ഞാൻ അതിനുശേഷം തലകുമ്പിട്ട് അങ്ങനെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മ എന്നോട് വെള്ളം ചൂടായിട്ടുണ്ട് നീ എടുത്തു കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞതു കൊണ്ട് എഴുന്നേറ്റുപോയി വെള്ളവുമായി വന്നു. ഞാൻ സ്റ്റൂളിലാണ് ഇരുന്നത് കാരണം കട്ടിലിൽ ഇരുന്നാൽ കിളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാണ്. ചൂട് വെള്ള പാത്രം താഴെ വച്ചു തോർത്തെടുത്ത് മുക്കി പിഴിഞ്ഞ് ചൂട് പരിശോധിച്ച് പതിയെ കാലിൽ വച്ചു കൊടുത്തു. വെള്ളത്തിൻറെ ചൂട് പോകുന്നതുവരെ അത് തുടർന്നുകൊണ്ടിരുന്നു. ഈ പ്രവർത്തി ചെയ്യുമ്പോൾ ഒന്നും ഞാൻ മുഖത്തേക്ക് നോക്കിയില്ല, ആ ചവിട്ട് അത്രയും എന്നെ വേദനിപ്പിച്ചു. ചൂടു പിടുത്തം കഴിഞ്ഞ് കാല് മൃദുവായി തുടച്ചു കൊടുത്ത് പൊക്കി തലയണ താഴെ വച്ചു കൊടുത്തു തിരിച്ച് വെള്ളപ്പാത്രവും തോർത്തും ആയി മുറിയിൽ നിന്നും പുറത്തേക്ക് വന്നു. ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും എനിക്ക് കിളിയോട് ദേഷ്യം തോന്നാത്തത് ഞാൻ ചെയ്ത തെറ്റും എനിക്ക് കിളിയോടുള്ള സ്നേഹവും കൊണ്ടാണ്. കിളി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരിക്കും? എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞു നടന്നേനെ എന്തോ ദൈവാധീനം,
💬 Comments
View all comments