Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
പോലെ ടൈറ്റ് ആയിട്ടാണ് തയ്ച്ചിരിക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ പൊക്കിൾക്കുഴിയും വയറിൻറെ ഷേപ്പും എടുത്തുകാണിക്കുന്നു.
എന്തൊരു സൗന്ദര്യമാണ്, ഇങ്ങനെയുള്ള ഒരു സുന്ദരിയെ എങ്ങിനെ വിട്ടുകളയാൻ തോന്നും. ഇങ്ങനെ സൗന്ദര്യം ആസ്വദിച്ച് തിരിക്കുന്നതിനിടയിൽ പുറത്ത് വെളിച്ചം വീശി തുടങ്ങി, കക്ഷി ഇടക്കിടക്ക് ഹാളിലേക്ക് നോക്കുന്നത് കൊണ്ട് അവിടെനിന്നും മാറുന്നതാണ് നല്ലത്. എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ഗേറ്റ് തുറന്നിട്ടു തിരിയുമ്പോൾ ഒരാൾ ജനലിൽകൂടി ഏന്തിവലിഞ്ഞു നോക്കുന്നു ഞാൻ ചെന്ന് സിറ്റൗട്ടിൽ കുറച്ചുനേരം ഇരുന്നു,
അതിനുശേഷം വാതിൽ തുറന്ന് അകത്തേക്ക് കയറാം എന്ന് കരുതിയപ്പോഴാണ് ഫ്രണ്ട് വാതിൽ ഞാൻ തുറന്നിട്ടില്ല എന്ന് മനസ്സിലാക്കിയത്. വീണ്ടും അടുക്കള വാതിൽ വഴി അകത്തു കടന്ന ഫ്രണ്ട് വാതിൽ തുറന്നു. കിളിയുടെ അടുത്തുചെന്ന് കിടക്കാറായോ എന്ന് ചോദിച്ചു മറുപടി ഇല്ല, എതിർപ്പുണ്ടെങ്കിൽ മറുപടി ഉണ്ടാകു അതിനാൽ കിളിയേ പതിയെ കിടത്തി തലയിണയെടുത്ത് കാലിനടിയിൽ വച്ചു കൊടുത്തു.ഏകദേശം ആറര ആയപ്പോൾ അമ്മുമ്മ എത്തി കിളിയേ മുറിയിൽ പോയി നോക്കി തിരിച്ച് അടുക്കളയിൽ വന്ന് പണികൾ തുടങ്ങി,
അതിനിടയിൽ അമ്മൂമ്മ പറയുന്നുണ്ട്:-" സുബ്രഹ്മണ്യന് ദൂരെ എവിടെക്കോ സ്ഥലംമാറ്റമായി, സ്ഥലം മാറ്റം ഒഴിവാക്കാൻ നാളെ തിരുവനന്തപുരം വരെ പോകണം എന്നും എപ്പോൾ വരാൻ പറ്റും എന്ന് അറിയില്ല എന്നും പറയുന്നുണ്ട്. അതുകൊണ്ട് നാളെയും രാത്രിയിൽ എനിക്ക് പോകേണ്ടി വരുമായിരിക്കും. നീ ഉള്ളതുകൊണ്ട് കുഴപ്പമില്ല, അല്ലെങ്കിൽ ഞാനുണ്ടായിട്ടും വലിയ പ്രയോജനമില്ല നീ തന്നെ വേണം ആ പെൺകൊച്ചിനെ പൊക്കി ബാത്റൂമിൽ കൊണ്ടുപോകാൻ " ഞാൻ ആലോചിക്കുകയായിരുന്നു,
എന്തൊക്കെ ചെയ്തു കൊടുത്തിട്ട് എന്താ ഒരു പുഞ്ചിരി പോലും മുഖത്തു കാണിക്കാതെ എപ്പോഴും കടിച്ചുകീറാൻ നിൽക്കുന്ന മുഖഭാവമുള്ള ആൾ. രാവിലെ തന്നെ ഓയിൽമെൻറ് പുരട്ടി തടവി കാലിന് ചൂടുപിടിക്കുമ്പോൾ നീരിനും വേദനക്കും കുറവുണ്ടെന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലായി. പിന്നീട് ബാത്റൂമിലേക്ക് ഉള്ള യാത്രകളിൽ എനിക്ക് അധികം സ്ട്രെയിൻ എടുക്കേണ്ടി വന്നില്ല. വൈകുന്നേരമായപ്പോഴേക്കും പതിയെ കാലുകൾ വലിച്ചു വെച്ച് എൻറെ സഹായമില്ലാതെ ബാത്റൂമിൽ പോയി തുടങ്ങി. വൈകുന്നേരം പതിവ് സമയത്ത് തന്നെ അമ്മുമ്മ ചിറ്റയുടെ വീട്ടിലേക്ക് പോയി. ഞങ്ങൾ രണ്ടുപേരും തനിച്ചായി,
ഞാൻ പോയി
💬 Comments
View all comments