Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
ഗേറ്റ് അടച്ച് ഫ്രണ്ടിലേയും അടുക്കളയിലെയും വാതിലുകൾ അടച്ചു, ഇനിയിപ്പോൾ ബാത്ത്റൂമിൽ പോകാൻ എൻറെ സഹായം ആവശ്യമില്ലയെങ്കിലും അമ്മൂമ്മ വരുന്നതുവരെ വാതിൽക്കൽ തന്നെ കിടക്കാം എന്നുകരുതി. തൽക്കാലം ഭക്ഷണം കഴിക്കുന്നത് വരെ എൻറെ റൂമിൽ കഴിച്ചു കൂട്ടാം എന്ന് കരുതി കട്ടിലിൽ കയറി കിടന്നതേയുള്ളു, അതാ കിളക്കുന്ന വാതിലിൽ ശക്തിയായ വടി കൊണ്ടുള്ള ഇടി ശബ്ദം കേട്ട് എഴുന്നേറ്റു ചെന്നു കിളിയെ നോക്കുമ്പോൾ വാതിൽക്കലേക്ക് നോക്കി കിടക്കുന്നു.
ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ബാത്റൂമിലേക്ക് കണ്ണു കാണിച്ചു. ഇന്നു മുഴുവൻ തനിച്ചു ബാത്റൂമിൽ പോയ ആൾ അമ്മൂമ്മ പോയപ്പോൾ എന്നെ ശല്യപ്പെടുത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ഉപദ്രവിച്ചത് മതിയായില്ല എന്നൊരു തോന്നൽ, എന്നാലും ഞാൻ ചെന്ന് മടി കൊണ്ടുവന്ന കട്ടിലിൻ്റെ തലക്കൽ ചാരിവെച്ച് കിളിയെ എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് നടത്തി. പോകുന്നതിനിടയിൽ തോളിൽ കൂടി ഇട്ടിരുന്ന കിളിയുടെ കൈകൾ എൻറെ കഴുത്തിൽ മുറുക്കി ആണ് പിടിച്ചത്.
എന്നെ കൊല്ലാൻ ഉള്ള ഭാവം ആണോ. എന്തായാലും തിരിച്ചുകൊണ്ടുവന്നു കിടത്തുന്നതിനിടയിലും കഴുത്തിൽ പിടിമുറുക്കി. നീരുള്ള കാല് പതിയെ നല്ലപോലെ കുത്തിയാണ് നടന്നത്, അതുകൊണ്ടുതന്നെ വേദനക്ക് നല്ല കുറവുണ്ട് എന്ന് മനസ്സിലാക്കി. ഞാൻ ആളിനെ സെറ്റിയിൽ വന്നിരുന്നു കഴുത്ത് പതിയെ തിരുമ്മി, ഒരുവിധം ശക്തിയിൽ തന്നെയാണ് കഴുത്തിൽ പിടിച്ചിരുന്നത്. വേദനയുള്ള ഇപ്പോഴും നടക്കാൻ തീരെ പ്രയാസമുള്ളപ്പോഴും ഇങ്ങനെ പിടിച്ചിട്ടില്ല. ഇപ്പോൾ ഒരുവിധം നല്ലതുപോലെ നടക്കാം എന്നിട്ടും.......
രാത്രിയിൽ കിടക്കുമ്പോൾ ക്ലാസിലെയും വടിയുടെയും ഉപയോഗം മാറ്റി കഴുത്തിന് ഞെക്കി കൊല്ലാനുള്ള ഭാവമാണോ ദൈവമേ. ഇങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല വീണ്ടും വാതിലിൽ വടിയുടെ പ്രഹരമേറ്റുള്ള ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് ലോക്കൽ സമയം നോക്കുമ്പോൾ 8:15, എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ചോറും കറികളും കുടിക്കാനുള്ള വെള്ളവുമായി കട്ടിലിനരികിൽ ചെന്ന് കറികളും വെള്ളവും സ്റ്റൂള് കട്ടിലിനരികിലേക്ക് നീക്കിയിട്ടു അതിൽ വച്ചു,
നാളെ താങ്ങി എഴുന്നേൽപ്പിച്ച് സാധാരണ ചെയ്യുന്നതുപോലെ പുറകിൽ ഞാനിരുന്ന് ചോറ് മടിയിൽ വച്ചു കൊടുത്തു. സാധാരണ ഇരിക്കുന്നതിലും കൂടുതൽ ശക്തിയിൽ ചാരിയിരുന്നു ഭക്ഷണം കഴിച്ചു പിന്നെ എല്ലാം പതിവുപോലെ ചെയ്തു കുളിക്കാൻ ചൂട് വെള്ളം വേണോ എന്ന് ചോദിച്ചു
💬 Comments
View all comments