Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
നോക്കുമ്പോൾ സർവ്വത്ര ഇരുട്ട് ഇടക്ക് മിന്നലെ പ്രകാശം അകത്തേക്ക് അടിക്കുന്നു തിരിഞ്ഞ് കട്ടിലിലേക്ക് നോക്കാം എന്ന് കരുതിയാൽ അനങ്ങാൻ പറ്റാത്ത വിധത്തിലാണ് കെട്ടിപ്പിടിച്ച് ഇരിക്കുന്നത്.
വീണ്ടും ഒരു ഇടികൂടി ശക്തിയിൽ വെട്ടി. ഞാൻ പുതച്ചിരുന്ന ഷീറ്റ് ഉള്ളിൽ തന്നെയാണ് ആ ആളും. ഞാൻ ബലമായി തന്നെ തിരിഞ്ഞപ്പോഴും കെട്ടിപ്പിടുത്തത്തിൽനിന്നും മോചിതനായില്ല. ഞങ്ങൾ മുഖാമുഖമായി കൈകൾ കൊണ്ട് തടഞ്ഞു നോക്കിയപ്പോൾ ആളെ മനസ്സിലായി. ആൾ ഉണർന്നു കിടക്കുകയാണ് ഇടിവെട്ടിൻ്റെ ശബ്ദം കേട്ട് പേടിച്ച് ഒന്നു കിടന്നതാണ് എന്ന് കരുതി ഞാൻ:- "കട്ടിലിൽ പോയി കിടന്നോളൂ ഞാൻ അടുത്തു വന്നിരിക്കാം" പ്രതികരണം ഒന്നും ഇല്ലാതിരുന്നതിനാൽ ഞാൻ കെട്ടിവരിഞ്ഞിരുന്ന കൈകൾ മോചിപ്പിച്ച് ആളെ പൊക്കി കട്ടിലിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ഏങ്ങലടിച്ചു കരയുന്ന ശബ്ദം കേട്ടു,
ഞാൻ പറഞ്ഞു:- " പേടിക്കണ്ട ഞാൻ ഇവിടെ ഇരുന്നു കൊള്ളാം മഴയും ഇടിയും മിന്നലും കഴിഞ്ഞിട്ടെ ഞാൻ മാറുകയുള്ളൂ"കട്ടിലിൽ കിളിയുടെ അരികിലായി ഇരുന്നു എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ - "എനിക്കൊന്നു ബാത്റൂമിൽ പോകണം" ആത്മഗതം പോലെ ഞാൻ പറഞ്ഞു "ഓ ഇതിനാണോ കരയുന്നത്, ശരി ഞാൻ കൊണ്ടുപോകാം" എന്നിട്ട് കിളിയെ പൊക്കി പതിയെ നടത്തി അങ്ങോട്ട് ആക്കി വാതിൽ ചാരി പുറത്തു തന്നെ നിന്നു അധികം കഴിയുന്നതിനുമുമ്പ് വലിയൊരു ഇടിവെട്ട് ഞാൻ കിലുകിലെ വിറക്കുമ്പോൾ "അയ്യോ" എന്ന് അലറിക്കൊണ്ട് വാതിൽ തുറന്ന് കിളി എൻറെ മേലേക്ക് പതിച്ചു, ഞാനൊന്ന് വേച്ചെങ്കിലും വീണില്ല.
എന്നെ മുറുകെ കെട്ടിപ്പിടിച്ച് കിലുകിലെ വിറക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല അത്രയും ശബ്ദത്തോടെയുള്ള ഇടിയാണ് വെട്ടിയത്. പിടി വിടുവിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല അത്രയും ഇറുകിയാണ് പിടിച്ചിരിക്കുന്നത്, ഏതാണ്ട് ഉടുമ്പു പിടിച്ചിരിക്കുന്നു എന്നു പറഞ്ഞതുപോലെ. ആ പിടുത്തത്തോടെ ആളെയും കൊണ്ട് തപ്പിത്തടഞ്ഞ് കട്ടിലിനരികിലെത്തി. കിടക്കാൻ നോക്കിയിട്ടും പിടിവിടാത്തതു കൊണ്ട് ഞാനും ഒപ്പം ചാഞ്ഞു, അപ്പോഴും പുറത്തു നല്ല കാറ്റും മഴയും ഇടിവെട്ടും ആയിരുന്നു. എത്ര വെറുപ്പ് ഉണ്ടായിട്ടെന്താ ഈ ഒരവസ്ഥയിൽ കണ്ടോ കിടക്കുന്നത് ഒരു പൂച്ചക്കുട്ടി കിടക്കുന്നതുപോലെ എന്നോട് പറ്റിച്ചേർന്നു കിടക്കുകയാണ്.
ഞാനും കക്ഷിയെ കെട്ടിപ്പിടിച്ചുകിടന്നു. കുറച്ചുകഴിഞ്ഞ് അനക്കമൊന്നും കാണാത്തതുകൊണ്ട് എൻറെ കൈ കിളിയുടെ ശരീരത്തിൽനിന്ന് എടുത്ത്,
💬 Comments
View all comments