0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Kambikathakal Read All Parts 483

ഇടിവെട്ട് ഭയങ്കര പേടിയാണ്. ഇന്നലെ എന്ത് ചെയ്തു ആവോ" എന്നുപറഞ്ഞ് കിളിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു. അകത്തുനിന്നും അമ്മൂമ്മയുടെ ശബ്ദം " ഇന്നുകൂടി വല്യമ്മയ്ക്ക് പോണം മോളെ, സുബ്രഹ്മണ്യൻ ഇന്ന് തിരുവനന്തപുരം പോവുകയാണ് കാര്യം ഒക്കെ കഴിഞ്ഞു എപ്പോൾ വരും എന്ന് അറിയില്ല. ചേച്ചിക്ക് സുഖം ഇല്ലാതെ ഇരിക്കുകയല്ലേ ആരെങ്കിലും വേണ്ടേ" അമ്മൂമ്മ അടുക്കളയിലേക്ക് പോകുന്നത് കണ്ടു.

ഇന്ന് പത്രക്കാരൻ വൈകി ആണല്ലോ വരുന്നത്. മഴയായിരുന്നല്ലോ അതുകൊണ്ടാവും, പത്രം ഗേറ്റിനടുത്ത് എറിഞ്ഞിട്ട് അയാൾ തിരിച്ചു പോയി. ഞാൻ പോയി പത്രമെടുത്ത് നിവർത്തി നോക്കി തിരിഞ്ഞു നടക്കുമ്പോൾ ജനലിൽ കൂടി ഒരാൾ പുറത്തേക്ക് നോക്കുന്നതു കണ്ടു. കാര്യം മനസ്സിലായ ഞാൻ അകത്തേക്ക് ചെന്ന് കിളിയെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു അധികം ബലംകൊടുക്കാതെ നടത്തിച്ച് ബാത്റൂമിലേക്ക് ആക്കി. ഇപ്പോൾ കഴിഞ്ഞ ദിവസത്തെക്കാളും ഭേദം ആയിട്ടുണ്ട്.

ചെറിയ രീതിയിൽ കാലുകുത്തിയ നടക്കുന്നുണ്ട്, കിടക്കാനും എഴുന്നേൽക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ കഴിഞ്ഞ രാത്രിയിൽ എങ്ങനെ എൻറെ അടുത്ത് വന്നു കിടന്നു. ഏതുവിധേനയും വന്നു പോകും ആ വിധത്തിലുള്ള ഇടിവെട്ട് അല്ലേ ഇന്നലെ നടന്നത്. പേടി ആയാൽ ഏതു വേദനയും പമ്പകടക്കും. ഏതായാലും രാത്രിയിലെ സംഭവങ്ങൾ ഒന്നും മുഖഭാവത്തിൽ കാണുന്നില്ല. ഇതെന്തൊരു പെണ്ണ് ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാണോ? ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനെ. എന്നാലോചിച്ചു നിൽക്കുമ്പോൾ പക്ഷി വാതിൽതുറന്ന് തൊങ്ങി തൊങ്ങി വരുന്നു,

ഞാൻ പിടിച്ച് കട്ടിലിൽ കൊണ്ടുപോയി ഇരുത്തി കാലുകൾ തുടച്ചു മുകളിലേക്ക് വച്ചുകൊടുത്തിട്ട് "കിടക്കണോ" എന്നു ചോദിച്ചു അതിനു പതിവു ശൈലി തന്നെ മിണ്ടുന്നില്ല. പിടിച്ചു കിടത്തി രാത്രിയിൽ ബാത്റൂമിൽ നനച്ചിട്ടിരുന്ന കിളിയുടെ വസ്ത്രവും എടുത്ത് പുറത്തേക്കിറങ്ങി. തലേദിവസത്തെ വസ്ത്രവും വാഷിംഗ് മെഷീനിൽ കിടക്കുകയാണ്. എൻറെ കഴിഞ്ഞദിവസം മാറ്റിയ തുണികളും അമ്മയുടെ തുണികളും എടുത്ത് സോപ്പുപൊടി ഇട്ട് മെഷീൻ ഓൺ ചെയ്തു. അടുക്കളയിൽ വന്നിരുന്നപ്പോൾ അമ്മുമ്മ ചിറ്റയുടെ വീട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി, കുട്ടികളുടെ വികൃതിയും,

ചിറ്റക്ക് അവർ ഒരു സ്വസ്ഥതയും കൊടുക്കുന്നില്ല എന്നാണ് അമ്മുമ്മ പറയുന്നത്, ഞാൻ അതൊക്കെ കേട്ട് അങ്ങനെ ഇരുന്നു. എൻറെ മനസ്സിലപ്പോഴും കിളിയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു.

💬 Comments

View all comments