Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
രാത്രി പെയ്യുന്നത്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് പാത്രങ്ങളും എടുത്ത് കിളിയേ തലയണ ചുവരിൽ വച്ച് ചാരി ഇരുത്തി പാത്രങ്ങൾ അടുക്കളയിൽ സിംഗിൽ ഇട്ടു.
ചൂടായ വെള്ളവും എടുത്ത് ബാത്റൂമിലെ ബക്കറ്റിൽ ഒഴിച്ച് ചൂട് പരുവത്തിലാക്കിയിട്ട് ഡ്രസ്സ് എടുത്തു വന്ന് സ്റ്റാൻഡിൽ ഇട്ടു. ഇന്ന് കുളിക്കണോ എന്ന് ചോദിച്ചില്ല, കാരണം മറുപടിയുണ്ടാവില്ല. കിളിയുടെ കാലിൽ ഓയിൽമെൻറ് പുരട്ടിക്കൊടുത്തു പയ്യെ എഴുന്നേൽപ്പിച്ചു നടത്തി കുളിക്കാനായി അകത്തു കയറ്റി വാതിൽ ചാരുന്നതിന് മുമ്പ് എമർജൻസി ലൈറ്റ് ഓൺ ചെയ്തു വെൻറിലേഷനിൽ വെച്ചു.ഇനി കറണ്ടു പോയി നിലവിളിക്കണ്ട എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.
ഞാൻ വന്ന് മേശയുടെ അടുത്തേക്ക് സ്റ്റൂൾ വലിച്ചിട്ടിരുന്നു. നല്ല തണുപ്പ് ഉള്ളതുകൊണ്ട് കണ്ണുകളിൽ ഉറക്കം തൂങ്ങി വരുന്നു. എന്നാലും ഉറങ്ങിയില്ല കാരണം ഒരാൾ കുളിക്കാൻ നിൽക്കുകയാണല്ലോ കുളികഴിഞ്ഞ് വിളിച്ചു കഴിയുമ്പോൾ കേട്ടില്ലെങ്കിൽ അതുമതി ഇന്നത്തെ പുകിലിന്. എന്തൊക്കെ സഹിക്കണം. അമ്മൂമ്മയ്ക്ക് ഇന്നും പോകേണ്ടിവന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ മൂകനായി ഇരിക്കേണ്ടി വരുമായിരുന്നില്ല. ഈ സമയത്ത് എനിക്ക് പോയി ഭക്ഷണം കഴിക്കാമായിരുന്നു എങ്ങനെ പോകും, ശക്തിയിലുള്ള ഒരു ഇടിവെട്ടിയാൽ അപ്പോൾ വിറക്കുന്ന കക്ഷിയെ ഇട്ടിട്ട് പോകാൻ പറ്റില്ലല്ലോ.
ഇനി കുളിച്ചു കഴിഞ്ഞു ഇറങ്ങിയാലും ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന നേരം ഇതുതന്നെ സംഭവിച്ചാൽ ആ വയ്യാത്ത കാലും വെച്ച് നിലവിളിച്ചുകൊണ്ട് ഓടി അങ്ങോട്ട് വരും. ഇങ്ങനെ ആലോചിച്ച് തിരിക്കുന്നതിനിടയിൽ കുളികഴിഞ്ഞ് സിഗ്നൽ തന്നു, പിടിച്ചുകൊണ്ടുവന്ന് കട്ടിലിൽ ഇരുത്തി കാലുകൾ തുടച്ച് മുകളിലേക്ക് കയറ്റി വച്ചു ആളെ പിടിച്ച് പതിയെ കിടത്തി. എമർജൻസി ലൈറ്റ് എടുത്തു കൊണ്ടുവന്നു ഓഫ് ചെയ്തു മേശമേൽ കട്ടിലിനെ അരികിലേക്ക് നീക്കിവെച്ചു. പുറത്തു നല്ല കാറ്റും മഴയും ഇടിവെട്ടും ഉണ്ട് എപ്പോഴാണാവോ കറണ്ട് പോകുന്നത് അതുകൊണ്ടാണ് എമർജൻസി കട്ടിലിനരികിലേക്ക് നീക്കിവെച്ചത്.
ഞാൻ അടുക്കളയിലേക്ക് പോയി എനിക്കുള്ള ചോറും കറികളും പ്ലേറ്റിൽ തന്നെ ഇട്ടു കിളി കിടക്കുന്ന മുറിയിൽ വന്ന് മേശമേൽ വെച്ച് സ്റ്റൂളിൽ ഇരുന്നു കഴിച്ചു. ഇടിവെട്ടിൻ്റെ ശക്തി കൂടിക്കൂടി വന്നു കൊണ്ടിരുന്നു. കഴിച്ച് പ്ലേറ്റുമായി അടുക്കളയിൽ പോയി കിളി കഴിച്ച പാത്രങ്ങളും എൻറെ പ്ലേറ്റും കഴുകി വെച്ച് പായ എടുത്ത് വാതിൽക്കൽ
💬 Comments
View all comments