0%

Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]

Author : Kambikathakal Read All Parts 485

ചരിഞ്ഞാണ് കിടപ്പ്. ആളുടെ പേടി മനസ്സിലായതോടെ സ്റ്റൂൾ മേശയുടെ അടുത്തേക്കു വലിച്ചിട്ട് അവിടെയിരുന്നു. കക്ഷി പേടിച്ച് നിലവിളിക്കണ്ടല്ലോ എന്ന് കരുതി.

സ്റ്റൂളിൽ ഇരുന്നു കൊണ്ട് ഒരു പ്രാവശ്യം ആ മുഖത്തേക്ക് നോക്കി, എപ്പോഴും നോക്കേണ്ട മുഖമാണ് പക്ഷേ നോക്കിയാൽ ഏതു രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് വല്ലപ്പോഴും ആണ് നോക്കുന്നത്. നോക്കുമ്പോൾ പേടി തീരെ മാറിയിട്ടില്ല എങ്കിലും ഒരു ധൈര്യത്തിന് ആളുണ്ടല്ലോ എന്ന മുഖഭാവം. മിന്നൽ ശക്തി കൂടിയപ്പോൾ കറണ്ട് പോയാലോ എന്ന് കരുതി എമർജൻസി എടുത്തുകൊണ്ടുവന്ന് മേശമേൽ വെച്ചു. കുറച്ചുനേരം അങ്ങനെ ഇരുന്നു കൂടെയുള്ള ആൾ മിണ്ടാത്തത് കൂടിയായപ്പോൾ എനിക്ക് ഉറക്കം തൂങ്ങാൻ തുടങ്ങി,

ഒന്നു രണ്ടു പ്രാവശ്യം ഉറക്കം തൂങ്ങി വീഴാൻ പോയപ്പോൾ ഞാൻ പതിയെ മേശമേൽ തലവെച്ച് മയങ്ങി. ഒരു വലിയ ശബ്ദം കേട്ടാണ് ഉണർന്നത് നോക്കുമ്പോൾ മേശമേൽ ആ വടി ഇരിപ്പുണ്ട്. ആ വടി കൊണ്ട് മേശമേൽ അടിച്ച് ശബ്ദമാണ് കേട്ടത്. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ് അതുകൊണ്ട് ഉറക്കം വരുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നെങ്കിൽ ഇങ്ങനെ വരില്ല. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

കൂടെയുള്ളത് ഒരക്ഷരം പറയാൻ കൂട്ടാക്കാത്ത മുതലും. ഞാൻ വീണ്ടും കണ്ണും തുറന്നിരുന്നെങ്കിലും കൺപോളകളിൽ ഉറക്കം വന്നു തുടങ്ങി. എന്നാലും ഞാൻ കണ്ണുകൾ മിഴിച്ചു. ഒരാൾ ഇവിടെ പേടിച്ച് ഇരിക്കുമ്പോൾ എങ്ങനെ ഉറങ്ങും. ഉറക്കം വരാതിരിക്കാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നാൽ മതിയായിരുന്നു, പക്ഷേ അതിന് കഴിയില്ലല്ലോ പല നേരത്ത് പല സ്വഭാവം. മഴ കുറച്ചു നേരം മാറി നിന്നെങ്കിലും പെട്ടെന്ന് ശക്തികൂടി ഇടിവെട്ടും കൂടിക്കൂടി വന്നു. കൺപോളകളെ മിഴിച്ച് ഇരുന്ന് എട്ടുമണി ആക്കി.

അടുക്കളയിൽ പോയി കിളിക്കുള്ള വെള്ളം ചൂടാക്കാൻ കലത്തിൽ വച്ച് ഭക്ഷണവും വെള്ളവും ആയി തിരിച്ചു വന്നു. സ്റ്റൂൾ വലിച്ചു വെച്ച് കറിയും വെള്ളവും അവിടെ വച്ചു ചോറു മേശമേൽ വെച്ച് കിളിയെ എഴുന്നേൽപ്പിച്ചു പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഇരുന്നു കൊടുത്തു, കൈയ്യെത്തിച്ച് ചോറ് എടുത്തു മടിയിൽ വച്ചു കൊടുത്തു. മഴയും മിന്നലും ആരാണ് ശക്തിമാൻ എന്നുള്ള വെല്ലുവിളിയോടെ തകർക്കുകയാണ്. തുലാവർഷം ആണെന്നു തോന്നുന്നു അതുകൊണ്ടാണ്

💬 Comments

View all comments