Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
വെള്ളവുമായി തിരിച്ചു വന്നു കിളിയെ പൊക്കി, പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഞാൻ ഇരുന്നു കൊടുത്തു. മടിയിൽ തുണി വിരിച്ച് ചോറ് വെച്ചു കൊടുത്തു കറികളും വെള്ളവും സ്റ്റൂളിലും. ഭക്ഷണശേഷം കപ്പിൽ വെള്ളവും ബക്കറ്റും കൊടുത്ത് ബാത്റൂമിലേക്ക് ആളെ കൊണ്ടുപോകുന്നതിനു മുമ്പ് ഞാൻ:- "കുളിക്കണോ? ഇന്നലത്തെ പോലെ വെള്ളം ചൂടാക്കി തരാം മേൽ കഴുകി വസ്ത്രം ഒക്കെ മാറു..."
മറുപടി ഒന്നും ഇല്ലാത്തതുകൊണ്ട് സമ്മതം ആണെന്ന് കരുതി ചുവരിൽ തലയണ വെച്ച് ചാരി ഇരുത്തി വെള്ളം ചൂടാക്കാൻ സ്റ്റൗവിൽ വച്ച് ഞാൻ ഭക്ഷണം കഴിച്ചു വന്നു കിളിയുടെ കാലിന് ഓയിൽമെൻറ് പുരട്ടി തടവിക്കൊടുത്തു തിരിച്ച് അടുക്കളയിൽ ചെന്നപ്പോൾ വെള്ളം ചൂടായി. അത് എടുത്തു കൊണ്ടു പോയി ബാത്റൂമിൽ ബക്കറ്റിൽ പൈപ്പിലെ വെള്ളം ചേർത്ത് ചൂട് പരുവത്തിലാക്കി. പുറത്തുവന്നു അലമാരയിൽ നിന്ന് കിളിയുടെ ഡ്രസ്സും തോർത്തും എടുത്തു കൊണ്ടുവന്ന് ബാത്റൂമിൽ സ്റ്റാൻഡിൽ ഇട്ടു.
പതിയെ പൊക്കി കിളിയുടെ ഇടതുകൈ തോളിലൂടെ ഇട്ട്, എൻറെ വലതുകൈ ശരീരത്തിലൂടെ വട്ടം പിടിച്ച് ബാത്റൂമിൽ കയറ്റി യൂറോപ്യൻ ക്ലോസറ്റിൻറെ ടോപ്പ് അടച്ച് അതിൽ ഇരുത്തി വാതിൽ ചാരി റൂമിനു പുറത്തേക്കിറങ്ങി ഹാളിൽ സെറ്റിയിൽ ഇരുന്നു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ മൗനിബാബയുടെ മൗനം മുറിഞ്ഞ് " കഴിഞ്ഞു " എന്ന് കൂറൽ കേട്ടു ഞാൻ ചെന്നു നോക്കുമ്പോൾ മേൽ കഴുകിയിട്ടേയുള്ളൂ കുളിച്ചിട്ടില്ല എന്നാലും മുടിയൊക്കെ വാരികെട്ടി ഡ്രസ്സ് ഒക്കെ മാറി പഴയ ഡ്രസ്സ് ബക്കറ്റിൽ നനച്ചിട്ടുണ്ട്. ബാത്റൂമിൽ നിന്ന് ഇറക്കി കൊണ്ടു വന്ന് കട്ടിലിൽ ഇരുത്തി കാലൊക്കെ ക്ലീൻ ചെയ്തു നീരുള്ള കാൽ തലയിണയുടെ മുകളിൽ വച്ച് ആളെ കിടത്തി.
എന്നിട്ട് മുഖത്തു നോക്കാതെ ഞാൻ:- " ഇന്നലെ ചെയ്ത പോലെ ഗ്ലാസ് എറിഞ്ഞ് എന്നെ ഉണർത്തേണ്ട, ഈ വണ്ടി കൊണ്ട് കുത്തുകയോ അടിക്കുകയോ ചെയ്ത് ഉണർത്തിയാൽ മതി. എന്നുകരുതി പട്ടിയെ തല്ലുന്നത് പോലെ തല്ലല്ലേ....... ദേഷ്യം ഉണ്ടാവാം പക്ഷേ രാത്രിയിൽ ഉറക്കത്തിൽ തല്ലിയാൽ പേടിച്ചുപോകും" ഇത്രയും പറഞ്ഞ് വടിയെടുത്ത് കട്ടിലിൻ്റെ തലക്കൽ ചാരി വെച്ചു വാതിൽക്കൽ പായവിരിച്ച് ഇന്നലെ കിടന്നത് പോലെ കിടന്നു
💬 Comments
View all comments