Chapter Title : എൻ്റെ കിളിക്കൂട് 5 [Dasan]
എന്നിട്ട് ആത്മഗതം പോലെ ഉറക്കെ "ഭഗവാനേ ഇന്ന് എന്നെ തല്ലി കൊല്ലാതെ കാത്തോളണേ" എന്ന് പറഞ്ഞുകൊണ്ട് ഉണ്ടക്കണ്ണിക്ക് പുറം തിരിഞ്ഞു കിടന്നു.
അഭിമുഖമായി കിടന്നാൽ മുഖത്തുനോക്കിയാൽ എന്താണ് പാവം എന്നറിയില്ലല്ലോ, അതുമല്ല കുത്തു കണ്ണിൽ കിട്ടിയാലോ? അതുകൊണ്ട് ഇതാണ് അഭികാമ്യം. എപ്പോഴോ ഞാൻ ഉറങ്ങി, ഉറക്കത്തിൽ തലയുടെ പുറകിൽ ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ആണ് ഉണരുന്നത് പരിസരബോധം വന്നു തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾ തുറന്നു എന്നെ നോക്കി ഒരാൾ കിടക്കുന്നു. ഞാൻ അവിടെ കിടന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒരു മണി ആകുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ബാത്റൂമിൽ പോകാനുള്ള സിഗ്നൽ ആണ്. വെറുതെ അനങ്ങാതെ കിടക്കുമ്പോൾ മൂത്രശങ്ക കൂടും.
ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊണ്ടുവന്ന് കട്ടിലിൽ എത്തിയപ്പോൾ വെള്ളം ജഗ്ഗിന് വേണ്ടി കയ്യെത്തിക്കുന്നു. ഒന്നും പറയില്ലല്ലോ മൗനിബാബയല്ലേ. ഞാൻ ജഗ് എടുത്തുകൊടുത്തു, വെള്ളം കുടിച്ച് തിരിച്ചു മേടിച്ചു. എന്നിട്ട് കാലൊക്കെ തുടച്ച് കിടത്തി പോകുന്നതിനു മുമ്പ് ആ മുഖത്തേക്ക് ഒന്ന് നോക്കി, ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് മുഖം വെട്ടിച്ച് തിരിഞ്ഞുകിടന്നു. ഞാൻ പോയി കിടന്നുവെങ്കിലും ഉറങ്ങാൻ സമയം എടുക്കും, ഉറക്കത്തിൻ്റെ ആ ഫ്ലോ നഷ്ടപ്പെട്ടത് അല്ലേ.
വീണ്ടും ഞാൻ പുറം തിരിഞ്ഞാണ് കിടന്നത് എങ്കിലും ഒരു കൗതുകത്തിനു വേണ്ടി വെറുതെ ഒന്ന് തിരിഞ്ഞപ്പോൾ കാണുന്നത് രണ്ട് ബൾബുകൾ കത്തി നിൽക്കുന്നതുപോലെ കണ്ണുകൾ തുറന്ന് എന്നെ നോക്കി കിടക്കുന്നു. ഞാൻ ഭയപ്പെട്ടു എന്താണാവോ വടികൊണ്ടു കുത്താനൊ അടിക്കാനൊയുള്ള ഭാവമാണോ ഒന്നും അറിയില്ല. ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് കണ്ണടച്ചു കിടന്നു. ഞാൻ ഭയം കൊണ്ട് സ്വല്പം വിട്ടു കിടന്നെങ്കിലും, പിന്നീട് ആലോചിച്ചപ്പോൾ ഉറക്കത്തിൽ എന്തെങ്കിലും സഹായത്തിന് വിളിക്കണമെങ്കിൽ കമ്പുകൊണ്ട് തൊടുന്ന നഗരത്തിൽ കിടന്നാൽ അല്ലേ പറ്റൂ,
അതുകൊണ്ട് കുറച്ച് അടുത്തേക്ക് കിടന്നു. അടിക്കുകയോ കുത്തുകയോ ചെയ്യും എന്നുള്ള ഭയം ഉണ്ടെങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. ആ ഉറക്കത്തിൽ നിന്നും ഉണരുന്നത് അഞ്ചുമണിക്കാണ്, അപ്പോൾ കക്ഷി നല്ല ഉറക്കത്തിലാണ്. ഇന്നലെ എപ്പോഴാണാവൊ ഉറങ്ങിയത്, ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അടുക്കളയിൽ പോയി കട്ടന് സ്റ്റൗവിൽ വെള്ളം വച്ച് ബ്രഷ് പേസ്റ്റും എടുത്ത് ലൈറ്റിട്ട്
💬 Comments
View all comments