0%

Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]

Author : Kambikathakal Read All Parts 297

കെട്ടിപ്പിടിച്ചു കരഞ്ഞു. സങ്കടം സഹിക്കവയ്യാതെ എൻറെ തോളിൽ തലയിട്ടു തല്ലി കരഞ്ഞു. എൻറെ ഹൃദയം വിങ്ങിപ്പൊട്ടുന്നത് പോലെ എനിക്ക് തോന്നി. എൻറെ സങ്കടം കടിച്ചു പിടിച്ചു, ഇപ്പോൾ പൊട്ടും എന്ന അവസ്ഥ വന്നപ്പോൾ. കിളിയെ എന്നിൽ നിന്നും അടർത്തിമാറ്റി. എനിക്ക് കിളി യാത്ര പറഞ്ഞ് പോകുന്നത് കാണാൻ ശക്തി ഇല്ലാത്തതിനാലും, അവർ രണ്ടുപേരും എത്തിയ ഉടൻ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി സൈക്കിളുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ നേരെ പടിഞ്ഞാറോട്ട് പോയി, ചെമ്മീൻ കെട്ടിൻ്റെ മാടത്തിൽ പോയിരുന്നു കരഞ്ഞു. ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.

💬 Comments

View all comments