Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
ആദ്യമായി ഒരു പ്രണയം അടുത്തറിയുന്നത് ഇവരുടേതാണ്.....
എന്താടാ അവളുടെ വീട്ടുകാർ വല്ലതും പറഞ്ഞോ..... എന്റെ ചോദ്യം കേട്ട അവൻ പിന്നെയും വല്ലാതായി......
അച്ചുവേ ഇന്ന് ഇന്ന് അവളുടെ ഉപ്പ വിളിച്ചിരുന്നു....കുറെ ദേഷ്യപെട്ടെടാ.
എന്നേം വീട്ടുകാരേം നാണം കെടുത്തണ പോലെ സംസാരിച്ചു..... വീട്ടുകാരെ പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ലടാ... അതും പറഞ്ഞു അവൻ ആകെ വിഷമിച്ചു....
അങ്ങേരു നിന്നെ ചീത്ത പറഞ്ഞോടാ?
ഡാ അവളെ ഇന്ന് തന്നെ വിളിച്ചോണ്ട് വന്നാലോ...?
ഫെബി സീരിയസ് ആയിത്തന്നെയാണ് അത് പറഞ്ഞത്.....
പക്ഷെ ഞാൻ എതിർത്തു...
ആഷിക്കേ അങ്ങനെ നടക്കേണ്ട ഒന്നല്ലടാ വിവാഹം..... നീ വിഷമിക്കല്ലേ.... എത്ര എതിർത്താലും പെണ്ണിന് പ്രായം ആകുന്നതോടെ അവളുടെ തന്തപ്പടി സമ്മതിക്കും എന്നൊരു കാര്യവും ഞാൻ പറഞ്ഞതോടെ ആഷിക്കിന് ചെറിയ സമാധാനമായി.... സത്യത്തിൽ അപ്പോളാണ് അവനൊന്ന് ചിരിച്ചുകൊണ്ടൊരു പുകയെടുത്തത്
അങ്ങനെ ഞങ്ങളെ കണ്ടു വന്ന അനിയന്മാരെ പോലെ കാണുന്ന കുറച്ചു പിളേളരോടൊപ്പം കളിയാക്കലും തമാശയും ഒക്കെയായി അവിടെയിരുന്നു.....
നേരം വൈകിയപ്പോ ഒരു മെസ്സേജ് വന്നു ഫോണിൽ.....
"എവിടെയാ ഏട്ടാ.... "
അത് കണ്ടതും എന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വന്നു...റിപ്ലൈ കൊടുത്ത് നേരെ നോക്കിയതും എല്ലാം എന്നെ നോക്കിയിരിക്കുന്നു.......
പിന്നെ അവന്മാർക്ക് ഞാനായി ഇര....പിളേളരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല , കളിയാക്കി നശിപ്പിച്ചുകളയും .... പിന്നെ അവിടെ നിക്കുന്നത് പന്തിയല്ലന്നു കണ്ട്, ഫെബിനെയും വിളിച്ചു വേഗം ഇറങ്ങി.....
വീട്ടിൽ എത്തിയപ്പോ ആരെയും കാണുന്നില്ല... അച്ഛൻ മുറിയിൽ കിടപ്പുണ്ട്.... ആഹ് ഒക്കെ തെക്കേൽ കാണുമെന്നു വിചാരിച്ചു ഞാൻ ഇറയത്തിരുന്നു....
പെട്ടെന്ന് ലക്ഷ്മി അക്കയെ വിളിക്കാൻ തോന്നി....
നേരെ
💬 Comments
View all comments