Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
ഫോണെടുത്തു വിളിച്ചു....
ഡേയ് അച്ചു.....
ആ വിളിയിൽ തന്നെയുണ്ട് അക്കയ്ക്ക് എന്നോടുളള സ്നേഹം.....
അങ്ങനെ ഓരോ വിശേഷമൊക്കെ പറഞ്ഞു അക്ക ലവ് മാറ്റർ എടുത്തിട്ടു...
ഡേയ്, എവിടെഡാ ഉന്നുടെ പെണ്ണ്....സന്തോഷമായി ഇരുക്ക്താ...
ന്റ അക്ക...അവൾക്കു ഒരു കുഴപ്പോം ഇല്ല... അവൾക്കു സന്തോഷം കുറഞ്ഞ ബാക്കിയുളോർക്ക എടങ്ങേറ്... ഞാൻ ചിരിയോടെ പറഞ്ഞു...
കുറച് ഒക്കെ അനുഭവിക്കേടാ അച്ചു... ഉൻ പെണ്ണ് താനെ.... അതും പറഞ്ഞു അക്കയും ചിരിയായി...
അക്ക പെട്ടെന്ന് ജാനകിയുടെ കാര്യം എടുത്തിട്ടത്.....
അച്ചു...ഞാൻ ജാനകിയും നീയും തമ്മിൽ റിലേഷൻന്ന് നെനച്ചതിൽ സോറി ഡാ.....ഉന്നുടെ ഫാമിലി നല്ലവർ ഡാ.... ഉനെയും എനിക്ക് അവളോ ഇഷ്ട്ടം... അതിനാല് താ ഞാൻ.....അക്ക വല്ലാതെ വിഷമിക്കുന്നുണ്ടെന്ന് തോന്നി...
എന്റ അക്ക... അതൊന്നും സാരമില്ല... പിന്നെ നമ്മുടെ ജാനകിക്ക് നല്ല ചെക്കനെ കിട്ടും.... എന്നാലും ഈ ഡ്രൈവറെയൊക്കെ ആലോചിക്കാൻ തോന്നിയല്ലോ അക്കയ്ക്ക്.... അതും പറഞ്ഞു ഞാൻ കളിയാക്കി....
പെട്ടെന്നാണ് അറിവഴകന്റെ കാര്യം ഓർമ വന്നത്...
അല്ല അക്ക, നമ്മുടെ അഴകനെ ആലോചിച്ചൂടെ... അത് കേട്ടതും അക്ക... ജാനകി കേട്ട എന്നെ കൊന്ന് കളയുമെന്ന് പറഞ്ഞു ചിരിച്ചു... പിന്നെ കുറച്ചു നേരംകൂടി സംസാരിച്ചു, ജാനകിയോട് ഒന്ന് വിളിക്കാൻ പറയണം എന്ന് പറഞ്ഞു ഫോൺ വെച്ചു...
അപ്പോളാണ് നാളെ അമ്മുവിനെയും കൂട്ടി അഡ്മിഷന് പോകണമെന്ന കാര്യം ഓർമ വന്നത്...എണീറ്റു കിച്ചുവിന്റെ വീട്ടിലേക്ക് പോയി...
മുത്തശ്ശൻ ചാരുകസേരയിൽ കിടപ്പുണ്ട്... ഉറങ്ങുവാണോ എണീറ്റിരിക്കുവാണോ എന്നൊരു പിടി കിട്ടണില്ലലോ.... ?
ഞാൻ നൈസ് ആയിട്ട് അകത്തേക്ക് കേറാൻ പോയതും അച്ചുമോനെ എന്നൊരു വിളി...
പെട്ട്...... ?
ആഹ് മുത്തശ്ശൻ ഉറങ്ങിയില്ലേ...
💬 Comments
View all comments