Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
?
ഏയ് ഇല്ല മോനെ... ഞാൻ വെറുതെ കിടന്നതാ.... മോൻ ഇവിടെയിരുന്നെ...
ചോദിക്കട്ടെ..... ദൈവമേ ഇനി എന്റെയും കിച്ചുവിന്റെയും കാര്യം പുളളി അറിഞ്ഞോ ആവോ... സംശയിച്ചു ഞാൻ അവിടെയിരുന്നു...
എന്താ ചൂടല്ലേ മോനെ.... ഈ ആഗോളതാപനം ഇങ്ങനെ കൂടിയ എന്താ ചെയ്യുക അല്ലേ...
ആഹ് അതെയതെ, എന്താ ചെയ്യാ....
ഏത് ആഗോളതാപനം ദൈവമേ.. ?
അല്ല മോൻ വെറുതെ വന്നതാണോ....
അമ്മ അകത്തുണ്ടെന്ന് തോന്നുന്നു ..
നാളെ അമ്മുവിന് അഡ്മിഷൻ ശെരിയാക്കാൻ പോണ കാര്യം പറയാൻ വന്നതാ... എന്ന ഞാൻ അതൊന്ന് പറഞ്ഞിട്ട് പോകാൻ നോക്കട്ടെ മുത്തശ്ശാ...
ഹ ഇരിക്ക് അച്ചുമോനെ... എന്താ ഇത്ര ധൃതി....ഞാൻ മോനോട് ഒന്ന് ശെരിക്കും സംസാരിച്ചിട്ട് പോലുമില്ല... അവിടിരിക്ക്.... മോന് അപ്പോ നാളെ ഓട്ടം ഒന്നുമില്ലേ...
ഇല്ല മുത്തശ്ശാ...ഓട്ടം ഇനി ചിലപ്പോ ഒരാഴ്ച പിടിക്കും....
ഓട്ടം ഇല്ലെങ്കിൽ പെട്ടുപോകുമല്ലേ മോനെ... ആഹ് നമ്മുടെ ജിഡിപിയുടെ അവസ്ഥ കണ്ടില്ലേ ...അപ്പോ അതിന്റെ ഗുണവും ദോഷവും ഒക്കെ ഒരുപോലെ ഉണ്ടാവും...
ഞാൻ ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കയാണ്... ജിഡിപിയോ അതെന്തൊന്ന്... ആഹ് പുതിയ വല്ല ബ്രാൻഡ് ആയിരിക്കും...
അല്ല മോൻ കേൾക്കണില്ലേ ഞാൻ പറയുന്നത്....
ഉവ് മുത്തശ്ശാ.... പിന്നെ എന്റെ വണ്ടിയിൽ ഈ ജിഡിപി ഒന്നും കേറ്റാറില്ല.....MCD ബ്രാണ്ടിയാണ് മെയിൻ, ബിയർ ഒക്കെ കുറച്ചേ കേറ്റു.. പിന്നെ വൈറ്റ് റമ്മും കുറച്ചു ഉണ്ടാവും..... ഞാൻ പറഞ്ഞു തീർന്നതും
"ഏഹ്ഹ്"!!!!???
പെട്ടെന്നാണ് ചാരിക്കിടന്ന മുത്തശ്ശൻ എണീറ്റിരുന്നിട്ട് , എന്നോടായി മോനെന്നാ അകത്തേക്ക് പോയി അവരോട് നാളത്തെ കാര്യം പറഞ്ഞോളൂ എന്ന് പറഞ്ഞു കണ്ണടച്ചു പിന്നെയും
💬 Comments
View all comments