Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
കറങ്ങാൻ കൊണ്ടോവാമെന്ന് പറഞ്ഞിട്ട്? ആ കാര്യം ഓർമയുണ്ടല്ലോ....
ശോ ഇവളിത് ഓർത്തെടുത്താ എന്ന് ആലോചിച്ചുകൊണ്ട്...
ഹിഹി... അത് പിന്നെ എനിക്ക് ഓർമ ഇല്ലാതിരിക്കോ എന്റെ കുഞ്ഞോളെ.... നാളെ സെറ്റ് ആക്കാം..
പക്ഷെ എനിക്കൊരു ഡിമാൻഡ് ഉണ്ട്.
ഓഹ് കിച്ചുചേച്ചിയേം വിളിക്കണമായിരിക്കും അല്ലേ....
അമ്മു പുരികം ഉയർത്തി ചോദിച്ചു...
ഹിഹി?.... പിടികിട്ടിയല്ലേ എന്നും പറഞ്ഞു ഞാൻ ചിരിച്ചു....
കിച്ചേച്ചി ഇല്ലാതിരിക്കോ എന്റ അച്ചുച്ചേട്ടാ..... ചേച്ചിയേം കൊണ്ടേ ചേട്ടൻ പോകു എന്നെനിക്ക് അറിഞ്ഞൂടെ കൊരങ്ങാ... എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ പിടിച്ചു വലിച്ചു....
ഹിഹി.... അപ്പോ നാളെ എന്റെ മോളുടെ അഡ്മിഷൻ പരിവാടി കഴിഞ്ഞ്,നേ രെ ലുലു പോകുന്നു....സിനിമ കാണുന്നു, റൈഡിൽ കേറുന്നു അടിച്ചുപൊളിക്കുന്നു......ഒക്കെ ?
പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ മുഖത്ത് സങ്കടം നിറഞ്ഞത്......
അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു....
എന്ത് പറ്റിയെടാ എന്ന് ചോദിച്ചതും ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ എന്നിലേക്ക് ചാഞ്ഞു.......
എന്താടാ അമ്മൂസ്സേ.... എന്തിനാ കരയണേ.....
ഒന്നുല്ലാ അച്ചുച്ചേട്ടാ.....ചേച്ചിയും മുത്തശ്ശനും മാത്രമുളള എനിക്കിപ്പോ ദൈവം എന്തൊക്കെയ തന്നെ......അച്ഛനേം അമ്മയേം, എന്റെ എട്ടനേം ഒക്കെ തന്നില്ലേ... അതോർത്തപ്പോ സന്തോഷം
കൊണ്ട് കരഞ്ഞതാ....
അയ്യേ... സന്തോഷം വന്ന ചിരിക്കല്ലേ വേണ്ടേ... എന്നും പറഞ്ഞു ഞാൻ അവളുടെ പുറത്ത് പയ്യെ തഴുകി...
വാതിൽപടിയിൽ ആരോ നിൽക്കുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിപ്പോ കിച്ചു കണ്ണ് തുടക്കുന്നു...
എനിക്കും ചെറുതായൊന്നു ഉളള് പിടഞ്ഞു...
അച്ചേട്ടാ, അത് അമ്മ വേഗം ചെല്ലാൻ പറഞ്ഞു ഇപ്പോ അങ്ങോട്ട് ഇറങ്ങി ....
ഹ്മ്മ്.... എന്ന ഫയലിൽ എല്ലാം ഇല്ലെയെന്ന് നോക്കി എടുത്ത് വെച്ചോടാ എന്ന്
💬 Comments
View all comments