Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അമ്മുവിനോട് പറഞ്ഞു മുറിവിട്ട് ഇറങ്ങി.... ഇറയത്തേക്ക് പോകാൻ പോയതും ഞാൻ കിച്ചുവിനെ തിരിഞ്ഞു നോക്കികൊണ്ട് ....
കിച്ചൂസ്സേ, കുടിക്കാൻ ഇത്തിരി വെളളം എടുത്തേ.......
അവൾ വേഗം അടുക്കളയിൽ പോയി വെളളം എടുത്ത് തിരിഞ്ഞതും ഞാൻ അവളുടെ പുറകിൽ നിൽക്കുന്നു.....
പാവം... പെട്ടെന്ന് പകച്ചു പോയി...
പേടിച്ചോടാ കിച്ചൂസ്സേ.....
ഒരു ചിരിയോടെ ഇല്ലന്നവൾ തലയാട്ടി.....
രാവിലേ ഞാൻ പൊക്കിയെടുത്ത ആളാണ് ഇപ്പോ ദേ മിഴിച്ചു നിൽക്കണേ എന്ന് അവളുടെ നിൽപ്പ് കണ്ട് പറഞ്ഞതും രാവിലത്തെ കാര്യം ഓർത്തെന്നോണം അവൾക്കും ചിരി വന്നു....
ഞാൻ ഗ്ലാസ്സ് വാങ്ങി ഇത്തിരി വെളളം കുടിച്ചു അവിടെത്തന്നെ വെച്ചു... വെളളമല്ലലോ വേണ്ടത് ?
എന്താ അച്ചേട്ടാഉദ്ദേശം....?
കളളചിരി ഒളിപ്പിച്ചു എന്റെ ബട്ടൺസ് തിരിച്ചു കളിച്ചുകൊണ്ടവൾ ചോദിച്ചു....
വെറും ദുരുദ്ദേശം എന്ന് പറഞ്ഞ എന്നെ പിച്ചാനായി വയറിലേക്കവൾ കൈ കൊണ്ട് വന്നതും.... ഞാനവളുടെ രണ്ട്കയ്യും എന്നിലേക്ക് കോർത്തു പിടിച്ചു....പിന്നെ ഒട്ടും സമയം കളഞ്ഞില്ല.....
പതിയെ ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചതും കണ്ണടച്ചു നിന്നുപോയി എന്റെ കിച്ചൂസ്സ്......
പക്ഷെ കുറച്ചു നേരമായിട്ടും ഒന്നും കിട്ടാതിരുന്നോണ്ട് ആവും, പയ്യെ അവൾ കണ്ണ് തുറന്നെന്നെ നോക്കിയത്..... അവളുടെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുന്ന എന്നെ കണ്ടതും
അവൾക്കു നാണം വന്ന് എന്റെ നെഞ്ചിൽ പയ്യെ ഇടിക്കാൻ തുടങ്ങി.....എനിക്കും ചിരി വന്നേട്ടോ.
പെട്ടെന്ന് അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചിട്ട്.....
വേഗം ഇത്തിരി ചോറ് തന്ന ഞാൻ കഴിക്കാമെന്ന് പറഞ്ഞു........
പിന്നെയൊരു വെപ്രാളമായിരുന്നു പാവത്തിന്.... എനിക്ക് അതൊക്കെ കണ്ടു നിൽക്കാൻ വല്ലാത്തൊരു സന്തോഷം...
അയ്യോ പെട്ടെന്നാണ് അമ്മ പോയത് ഓർമ വന്നത്.....അധികനേരം ഇങ്ങനെ
💬 Comments
View all comments