0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.6K
നിൽക്കാൻ പറ്റില്ല... കിച്ചൂസ്സേ... ഞാൻ ഇപ്പോ  ഒരു കാര്യം ചെയ്യാം.... മുമ്പിലൂടെ മുത്തശ്ശനോട് പറഞ്ഞു ഇറങ്ങാം... എന്നിട്ട് പാടം വഴി വരാം....അപ്പോ പിന്നിലേക്ക് വന്ന മതി..... ഇങ്ങനെ അടുക്കളയിൽ നിൽക്കുന്നത് അവൾക്കും പേടിയുണ്ട്.. കിച്ചൂസിനും ഞാൻ പറഞ്ഞത്   ബോധിച്ചു...... അങ്ങനെ നേരെ ഇറയത്തേക്ക് പോയിട്ട് മുത്തശ്ശനോട് നാളത്തെ കാര്യം പറഞ്ഞു വീട്ടിലേക്ക് പോയി.... വീട്ടിൽ ചെന്നപ്പോ അമ്മ അച്ഛന് ചോറ് വിളമ്പികൊടുക്കുന്നു.... അമ്മേ ഞാൻ വണ്ടി ലോക്ക് ചെയ്യാൻ മറന്നു... ചെയ്തിട്ട് വരാമെന്ന് പറഞ്ഞു  നൈസ് ആയി പുറത്തേക്കിറങ്ങി.... അങ്ങനെ ഇടവഴി കേറി പാടം എത്തി....നേരെ വരാതെ കുളത്തിന്റെ സൈഡിലൂടെ നടന്നു  മതിലിനു പിന്നിലെത്തി.... ഹോ ഓരോരോ കഷ്ടപാടുകളെ.... ? കിച്ചു വാതിൽ തുറന്ന് കയ്യിൽ  പ്ലേറ്റ് പിടിച്ചു എന്നെയും കാത്ത് തിണ്ണയിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ഒന്ന് പേടിപ്പിക്കാമെന്ന് കരുതി ഒരു ചെറിയ കല്ലെടുത്തു അവിടെക്കെറിഞ്ഞതും കിച്ചു ചാടി എണീറ്റ് അടുക്കളയിലേക്കോടി... ഹിഹി... ഇങ്ങനൊരു പേടിക്കാരി....
അകത്തു കേറിയതും അവളൊന്ന് തിരിഞ്ഞു നോക്കി... അപ്പോളാണ് മതിലിനപ്പുറം എന്നെ കണ്ടത്.. ഞാൻ പയ്യെ മതിൽ ചാടി അവൾക്കരികിലെത്തിയതും ... കഷ്ടം ഉണ്ടെട്ടോ അച്ചേട്ടാ... ഞാൻ പേടിച്ചുപോയെന്ന്  പറഞ്ഞു പെണ്ണൊന്ന് ചിണുങ്ങി... അച്ചോടാ... പോട്ടെയെന്നും പറഞ്ഞു ഞാൻ തിണ്ണയിലിരുന്നു..... ചിരിച്ചുകൊണ്ട് അവളും അടുത്തിരുന്നു.... ഡി അമ്മു വരോ ഇങ്ങോട്ട്..... ഒരു ചെറിയ പേടിയോടെ ഞാൻ ചോദിച്ചു... ഏയ്യ് അത് യൂട്യൂബിൽ എന്തോ നോക്കിയിരിക്കാ അച്ചേട്ടാ... പേടിക്കണ്ടാട്ടൊ... എന്നും പറഞ്ഞു പ്ലേറ്റ് എനിക്ക് നേരെ നീട്ടി കഴിച്ചോളാൻ പറഞ്ഞു....... എന്താ ഇത്....? അച്ചേട്ടനല്ലേ ചോറ് വേണമെന്ന് പറഞ്ഞെ.... ഇന്നാ കഴിച്ചോ....

💬 Comments

View all comments