Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അവൾ കളിപ്പിക്കാൻ പറഞ്ഞതാന്ന് എനിക്ക് മനസ്സിലായി.... ഞാൻ ഒന്നും മിണ്ടാതെ എണീക്കാൻ പോയതും... അയ്യോ അച്ചേട്ടാ പോവല്ലേ, എന്ന് പയ്യെ പറഞ്ഞുകൊണ്ട് എന്നെ ചേർത്തിരുത്തി....
എനിക്കറിയാം... എന്നെകൊണ്ട് വാരി തരിയിക്കാൻ അല്ലേ അച്ചേട്ടന് ...?...അതും പറഞ്ഞു ചോറിൽ ഇത്തിരി ഉളളിക്കറിയും മാങ്ങാ ചമ്മന്തിയും ചേർത്ത് കുഴച്ചു എന്റെ വായിലേക്കായി കൊണ്ടുവന്നു....
അവൾ ചോറ് കുഴയ്ക്കുന്നത് കണ്ട് എനിക്ക് വല്ലാത്തൊരു കൊതി തോന്നി.....
ഒരു ചിരിയോടെ ആ ഉരുള വായിലാക്കി ....... വെറുതെ പറയല്ലട്ടോ... വല്ലാത്തൊരു രുചി.... അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയതോണ്ടാവും....
പിന്നെ ആ കുഞ്ഞിക്കൈ കൊണ്ട് അല്ലെ തരുന്നേ.. ?
കറി എങ്ങനുണ്ട് എന്ന അവളുടെ ചോദ്യത്തിന് കൈവിരലിൽ ഒന്ന് ചുംബിക്കുക മാത്രമാണ് ഞാൻ ചെയ്തത്..........
ഞാൻ വേഗം അടുത്ത ഉരുളയ്ക് വേണ്ടി വാ തുറന്നു.... അവളുടെ വർത്താനം കേട്ട് ഇടക്ക് തന്ന വെളളം കുടിച്ചു മുഴുവൻ ചോറും ഞാൻ കഴിച്ചു....അവൾക്കും സന്തോഷായി...
കൈ ഒക്കെ കഴുകി കുറച്ചു നേരം കൂടി അവിടെയിരുന്നു ....
കിച്ചൂസ്സേ....
മ്മ്മ്.... എന്താ അച്ചേട്ടാ......
എന്നോട് ശെരിക്കും എന്തോരം ഇഷ്ട്ടോണ്ട്.......
പക്ഷെ മറുപടിയില്ല...... പകരം എന്റെ കൈ പിടിച്ചു ചുംബിക്ക മാത്രമാണ് അവൾ ചെയ്തത്.... പക്ഷെ കയ്യിൽ കണ്ണീരു കണ്ടപ്പോളാണ് എനിക്കത് ചോദിക്കണ്ടായിരുന്നു എന്ന് തോന്നിയത്....
പിന്നെ ഒന്നും പറയാൻ നിന്നില്ല... അവളെ മുറുക്കെ പിടിച്ചുകൊണ്ടു അങ്ങനെയിരുന്നു......
കുറച്ചു കഴിഞ്ഞപ്പോളാണ് സമയത്തെ പറ്റി ബോധം വന്നത്... മോളെ
ഞാനെന്ന പോകാൻ നോക്കട്ടെടാ....അമ്മയോട് റോഡ് വരെ പോകാന്ന് പറഞ്ഞ ഇറങ്ങിയത്....അപ്പോളും അവൾ എന്റെ തോളിൽ ചാരി ഇരിക്കാണ്...
മ്മ്.... എന്ന പൊക്കോ
💬 Comments
View all comments