0%

Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]

Author : Kambikathakal Read All Parts 1.7K
അച്ചേട്ടാ... അമ്മ കാണാതെ വിഷമിക്കണ്ട... അതും പറഞ്ഞു കിച്ചു എണീറ്റു... നീ വാതിലടച്ചിട്  പൊക്കോളാമെന്ന് പറഞ്ഞു ഞാനും എണീറ്റു... ചിരിച്ചുകൊണ്ട് പയ്യെ തിരിഞ്ഞ കിച്ചുപെണ്ണ് പെട്ടെന്നാണ് എന്നിലേക്ക് ചേർന്നത്..... എന്റെ ഇടത്തെ നെഞ്ചിൽ മുഖം ചേർത്ത് എന്റെ ഹൃദയമിടിപ്പ് കേട്ട്  കുറച്ചുനേരം അവളങ്ങനെ   നിന്നു.... പിന്നെ ആഗ്രഹിച്ചത് നേടിയെന്ന പോലെയൊരു  ചിരിയോടെ അവൾ അകത്തേക്ക് പോയി... കിച്ചു വാതിലടച്ച ശേഷം പതിയെ  ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ വക കുറച്ചു കേട്ടു.... ചോറ് വിളമ്പി കാത്തിരിക്കുന്നത് അമ്മക്ക് ദേഷ്യമാണ്....
ഡാ വേഗം കഴിക്കാൻ നോക്ക്.... കൃഷ്ണമോൾ ഉണ്ടാക്കിയ കറി നല്ല രസോണ്ട്.... ഓഹ് എനിക്ക് വേണ്ടമ്മേ ...വിശപ്പ് പോയി.... ചോറ് വെളളം ഒഴിച്ചോ... എന്നും  പറഞ്ഞു ഞാൻ മുറിയിലേക്ക് നടന്നു.... കണ്ണാടിയിലൂടെ അമ്മയുടെ ഭാവം എനിക്ക് കാണാമായിരുന്നു... അവൾ കറിയുണ്ടാക്കി തന്നിട്ടും കഴിക്കാത്ത ഇവനെന്ത് പൊട്ടനെന്ന് ആകും അമ്മ ചിന്തിച്ചത്..... പക്ഷെ എന്റെ പെണ്ണ് വാരി തന്ന്  വയറും ഒപ്പം മനസ്സും നിറഞ്ഞു നിക്കാണ്  ഞാനെന്ന്  അമ്മക് അറിയില്ലലോ ?? മൊബൈൽ എടുത്ത് പാട്ട് വെച്ച് അവൾ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും ഓർത്ത്  കിടന്ന് എപ്പോളോ ഞാൻ ഉറങ്ങി.... രാവിലെ അമ്മ ചായയും കൊണ്ട് വിളിച്ചപ്പോളാണ് ഏതോ  സ്വപ്നത്തിൽനിന്നും ഞാൻ ഉണർന്നത്.. ചായ ഊതി കുടിക്കുമ്പോളൂം ആ സ്വപ്നം ഓർത്തെടുക്കാൻ നോക്കി... പക്ഷെ നടന്നില്ല ?..... വേഗം എണീറ്റു കാർ കഴുകിയിട്ടു ..പിന്നെ നേരെ കുളിച്ചു റെഡിയായി ആഹാരം കഴിച്ചു അമ്മുവിനെ കാത്ത്  ടിവിയുടെ മുന്നിൽ ഇരിപ്പായി... അപ്പോളേക്കും അമ്മു എത്തി....

💬 Comments

View all comments