Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
അടിപൊളി ആയിട്ടുണ്ടെന്ന് ഞാൻ കൈ കൊണ്ട് കാണിച്ചപ്പോ ചെറുതായിട്ട് അവളൊന്ന് പൊങ്ങി ?
ഫയൽ എവിടെഡി......എന്ന ചോദ്യത്തിന് ഇപ്പോ വരും എന്നവൾ മറുപടി തന്നു... അപ്പോളാണ്
ഫയൽ തുറന്ന് എല്ലാം പരിശോധിച്ചു കിച്ചൂസ്സും പിന്നാലെയെത്തിയത്....
കുളി കഴിഞ്ഞിട്ടുളളു.... തലയിൽ തോർത്തു കെട്ടി വെച്ചിട്ടുണ്ട് ...
അങ്ങനെ അവളെ കണ്ടപ്പോ കണ്ണെടുക്കാൻ തോന്നിയില്ല...
നോക്കി നിന്നുപോയി.....
എന്റെ പെണ്ണ് എത്ര നിറം മങ്ങിയ ചുരിദാർ ഇട്ടാലും ഭംഗി കൂടുകയേ ഉളളു....
കാലിൽ അമ്മുവിന്റെ ചവിട്ടു കിട്ടിയപ്പോളാണ് എന്റെ മൈൻഡ് തിരിച്ചു വന്നത്...കിച്ചൂസിന് ചിരിക്കാൻ അതൊക്കെ ധാരാളം......
എന്നിട്ട് അമ്മുവിന്റെ വക ആക്കിയൊരു ചിരിയും.... അപ്പോളേക്കും അമ്മ അടുക്കളയിൽ നിന്നെത്തി.... എല്ലാം എടുത്തല്ലോ എന്ന അമ്മമാരുടെ പതിവ് ചോദ്യം അമ്മയും തെറ്റിച്ചില്ല....
ഞാൻ പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട് ആക്കി... പത്രം വായിച്ചോണ്ടിരുന്ന അച്ഛനോട് യാത്ര പറഞ്ഞു അമ്മുവും കാറിൽ കേറിയതോടെ ഞങ്ങൾ നേരെ സ്കൂളിലേക്ക് വിട്ടു.....
അച്ചുച്ചേട്ടാ ലുലു മാളിൽ എപ്പോളാ പോക....?ഈ ഡ്രസ്സ് തന്നെ പോരെ... അമ്മു ഇങ്ങനെ ഓരോന്ന് ചോദിക്കുകയാ....
ഞാൻ അവളെയൊന്ന് നോക്കിയിട്ട് ...
ഡീ ഈ അഡ്മിഷൻ ഒന്ന് ശെരിയാക്കിട്ട് പോയപോരെ.... അത് വരെ ഒന്ന് ക്ഷമിക്ക്....
ആഹ് മതി മതി... മോന്റെ ഇഷ്ട്ടം പോലെ എന്നും പറഞ്ഞു അവൾ പിന്നേം വായിനോക്കി ഇരിക്കേണ്...
ഞാൻ ആക്കിയതാണെന്ന് ഇതിനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ... ശോ ഇങ്ങനൊരു ട്യൂബ് ലൈറ്റ്... ???
അങ്ങനെ ഞങ്ങൾ സ്കൂളിലെത്തി....ഓഫിസ് തുറക്കാൻ ഇനിയും സമയമുണ്ടെങ്കിലും നേരത്തെ തന്നെ ഞങ്ങൾ എത്തി....
പിളേളരൊക്കെ ഓരോ സെറ്റ് ആയിട്ടാണ് വരുന്നത്...
ഞാനും
💬 Comments
View all comments