Chapter Title : ?എന്റെ കൃഷ്ണ 04 ? [അതുലൻ ]
പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോയി... വേഗം കിളിക്കൂടിന്റെ മറവിലേക്ക് നീങ്ങാൻ പോയതും അമ്മ വാഴകൾക്ക് ഇടയിലൂടെ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു.....
കിച്ചു വേഗം കിളികൾക്ക് തീറ്റ കൊടുക്കാൻ തുടങ്ങി.......
എന്റ കുട്ട്യേ... ഇവിടെ നിക്കായിരുന്നോ... അമ്മ എവിടൊക്കെ നോക്കി എന്നറിയോ....
അത് അമ്മേ...പെട്ടെന്ന കിളികളുടെ കാര്യം ഓർത്തത് ... അപ്പോ വന്നതാ..
അല്ല നീ എന്താടാ ഇവിടെ.....അമ്മു അവിടെകിടന്ന് അന്വേഷിക്കുന്നുണ്ട്...
അത് കേട്ടതും ഞാൻ പതിയെ തിരിഞ്ഞു നടന്നു.. ഹോ ഭാഗ്യം അമ്മ വേറൊന്നും ചോദിച്ചില്ല.......... പെട്ടെന്നാണ് അമ്മ
എന്റെ മോൻ ഒന്ന് നിന്നെ..... എന്ന് പറഞ്ഞത്.....
ഹോ ഇനി എന്താണാവോ ദൈവമേ...
എന്താ അമ്മേ.... ഒന്നും അറിയാത്ത നിഷ്കളങ്കനെ പോലെ ഞാൻ ചോദിച്ചു...
അമ്മ എന്നെ സൂക്ഷിച്ചു നോക്കികൊണ്ട് അടുത്തേക്ക് നടന്നുവന്നു ...... പണി പാളിയോ ..... പെട്ടെന്നാണ് അമ്മ കൈയ് ഉയർത്തി എന്റെ കവിളിൽ നിന്നും കിച്ചുവിന്റെ പൊട്ട് എടുത്തത്.....
അത് കയ്യിലെടുത്തിട്ട് എന്നെയൊരു നോട്ടം....
ആഹാ അടിപൊളി , ഇപ്പോ കിട്ടും ഒരെണ്ണം.... അതും പ്രതീക്ഷിച്ചു ഞാൻ നിൽക്കുകയാണ്...
അമ്മയാകട്ടെ കുറച്ചുനേരം പൊട്ടിൽ നോക്കും, പിന്നെ എന്നെ നോക്കും....
എന്നെ നോക്കും, പൊട്ടിൽ നോക്കും... പിന്നെ എന്നെ വിട്ട് നേരെ കിച്ചുവിന്റെ അടുത്തേക്ക് പോയി.....
എന്താണ് അമ്മ ഒന്നും പറയാഞ്ഞേ.... ഒരു പിടിയും കിട്ടണില്ലലോ ദൈവമേ
പാവം...കിച്ചുവാകട്ടെ പേടിച്ചിട്ട് ഷാളിന്റെ തുമ്പ് വിരലിൽ കോർത്തു നിൽക്കയാണ്...കണ്ണൊക്കെ മിഴിച്ചു വല്ലാത്തൊരു നിൽപ്പ്...
അമ്മ അവളുടെ അടുത്തേക്ക് നിന്നിട്ട്
കിളികൾക്ക് തീറ്റ കൊടുത്ത് കഴിഞ്ഞോ മോളെ.... എന്നൊരു ചോദ്യം......
പേടിയോടെ മുഖം കുനിച്ചു, മ്മ് എന്നവൾ മൂളി........ അത്രേ അതിനെകൊണ്ട് പറ്റുളളു......
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചുകൊണ്ട്
അമ്മ കയ്യിലിരുന്ന പൊട്ട് അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്തത് ... എന്നിട്ട് ചിരിച്ചു കൊണ്ട് പയ്യെ കവിളിൽ തഴുകി...........
മോള് വായോ... എന്നും പറഞ്ഞ് അതിനെ ചേർത്ത് പിടിച്ചു കൊണ്ടുപോയി..
പോകുന്ന പോക്കിൽ എന്നെയൊന്ന് നോക്കാനും അമ്മ മറന്നില്ല....
ഇത്തിരി സമയം കൊണ്ട് ഞാൻ ചിന്തിച്ചു കൂട്ടിയതൊക്കെ വെറുതെയായി......അറിയാതെ തന്നെ ഞാനും അവരുടെ പിന്നാലെ നടന്നുപോയി....
എന്റ മോളെ... നീയാ
💬 Comments
View all comments